റിയാദ് : സൗദി അറേബ്യയില്‍ വിവാഹ മോചനം നേടിയ സ്ത്രീകള്‍ക്കായി സൗദി ഭരണകൂടത്തിന്റെ പുതിയ തീരുമാനം.
വിവാഹ ബന്ധം വേര്‍പിരിഞ്ഞ വനിതയ്ക്ക് ഇനി മുതല്‍ കുട്ടികളെ തങ്ങളുടെ കൈവശം സംരക്ഷിക്കാം എന്നാണ് പുതിയ തീരുമാനം. ഇതിനായി സ്പെഷ്യല്‍ അയി കേസ് ഫയല്‍ ചെയ്യേണ്ട.
വേര്‍പിരിഞ്ഞ ദമ്പതികള്‍ തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നില്ലെങ്കില്‍ മാത്രമാണ് ഈ തീരുമാനം ബാധകമാകുക.
സര്‍ക്കാര്‍-വിദ്യഭ്യാസ സ്ഥാപനങ്ങള്‍, എംബസികള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങളിലും നിയമത്തിന്റെ നൂലാമാലകളില്ലാതെ കുട്ടിയുടെ ആവശ്യങ്ങള്‍ക്ക് അമ്മയ്ക്ക് ബന്ധപ്പെടാം.
അതേസമയം കോടത് അധികാരിയുടെ അനുവാദമില്ലാതെ അമ്മയുടെ കൂടെ കുട്ടിയ്ക്ക് രാജ്യത്തിന് പുറത്തു പോകാന്‍ അനുവദനീയമല്ല.
Post Your Comments