Latest NewsKeralaNews

കുട്ടികള്‍ക്കെതിരെ ലൈംഗിക പീഡനം; മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

തൃശൂര്‍: കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കയ്പ്പമംഗലം പെരിഞ്ഞനം പൊന്‍മാനികുടം മുഹിയുദ്ദീന്‍ ജുമാ മസ്ജിദിന്റെ കീഴിലുള്ള മദ്രസയിലെ അധ്യാപകന്‍ വരവൂര്‍ തളി രായംമരയ്ക്കാര്‍ വീട്ടില്‍ മുഹമ്മദ് കുട്ടി (47)യെ അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് മതിലകം പോലീസ് അയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

Also Read : എയര്‍ ഹോസ്റ്റസിനോട് ലൈംഗികമായി പെരുമാറിയ പ്രവാസിക്ക് തടവ് ശിക്ഷ

അതേസമയം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതിന്റെ പേരില്‍ അധ്യാപകനെ മര്‍ദിച്ച കേസില്‍ കുട്ടികളുടെ ബന്ധുക്കളായ പരിഞ്ഞനം കുറ്റിലക്കടവ് സ്വദേശികളായ ഷംസുദ്ദീന്‍ (38), അമീര്‍ (37) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപകനെ മര്‍ദിച്ച കേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മദ്രസ അധ്യാപകനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button