Latest NewsIndiaNews

പ്രണയബന്ധം ഉണ്ടെന്ന് സംശയം; മകളെ അച്ഛൻ കൊലപ്പെടുത്തി

 

ഉത്തർപ്രദേശ്: മകൾക്ക് പ്രണയബന്ധമുണ്ടെന്ന് സംശയിച്ച് അച്ഛൻ മകളെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ട്രോണിക്കയിലാണ് സംഭവം. ബുധനാഴ്ച പെകുട്ടിയുടെ അച്ഛൻ പെൺകുട്ടിയെ കാണാനില്ലെന്ന് പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് വാദി പ്രതിയായത്. പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ അച്ഛന്റെ മൊഴിയിൽ അസ്വാഭാവികതയുണ്ടെന്ന് തോന്നിയിരുന്നു. വീടിന് പുറത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പെൺകുട്ടിയെ കാണാതായ ദിവസം കുട്ടി അച്ഛനൊപ്പം ബൈക്കിൽ പോകുന്നത് പതിഞ്ഞിരുന്നു. തുടർന്ന് കൂടുതൽ ചോദ്യം ചെയ്‌തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൃതശരീരം ട്രോണിക്ക സിറ്റിയിൽ നിന്ന് കണ്ടെത്തി.

also read:സമ്മാനം നല്‍കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കുക : ഇല്ലെങ്കില്‍ ഫലം വിപരീതമായിരിക്കും

പെൺകുട്ടിക്ക് ഒരു യുവാവുമായി പ്രണയബന്ധം ഉണ്ടായിരുന്നെന്നും താൻ എതിർത്തിട്ടും പെൺകുട്ടി ഇത് തുടരുകയായിരുന്നെന്നും പ്രതി പോലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച വീട്ടിൽ നിന്നും കടയിലേക്ക് പോയ പെൺകുട്ടിയെ ഇതേ യുവാവിനൊപ്പം കണ്ടിരുന്നു. തുടർന്ന് ക്ഷുപിതനായ പിതാവ് പെൺകുട്ടിയെ അവിടെ നിന്നും വിളിച്ചുകൊണ്ട് വരുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് പോലീസിന്റെ വഴിതെറ്റിക്കാനായിരുന്നു പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി നൽകിയത്. പതിയെ പോലീസ് അറസ്റ്റ് ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button