KeralaLatest News

ന്യൂനമര്‍ദ്ദം ; ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്കും ശ്രീലങ്കയ്ക്ക് പടിഞ്ഞാറുമായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാൽ ശക്തമായ കാറ്റിനും മഴയ്ക്കും വരുംദിവസങ്ങളില്‍ സാധ്യത ഉണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ദുരന്തനിവാരണ അതോറിറ്റിയുടെയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെയും മുന്നറിയിപ്പ്.

ന്യൂനമര്‍ദ്ദം 48 മണിക്കൂറില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. ബുധനാഴ്ചവരെ തെക്ക് ഭാഗത്ത് കനത്ത കാറ്റിന് സാധ്യത. വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാം. തെക്കന്‍ കേരളത്തിലും തമിഴ്നാടിന്റെ തെക്കന്‍ മേഖലയിലും തിങ്കളാഴ്ച ഒറ്റപ്പെട്ട മഴയുണ്ടായേക്കുമെന്നും ചൊവ്വാഴ്ച കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്ന മഴ ബുധനാഴ്ചയോടെ ലക്ഷദ്വീപ് മേഖലയിലും ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ കോഴിക്കോടുവരെയുള്ള തീരപ്രദേശത്ത് 3.2 മീറ്റര്‍വരെ ഉയരത്തില്‍ തിരയ്ക്ക് സാധ്യതയുള്ളതായി ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസസും (ഇന്‍കോയിസ്) മുന്നറിയിപ്പ് നല്‍കി.

ന്യൂനമര്‍ദം രൂപപ്പെട്ട പ്രദേശത്ത് ഞായറാഴ്ച ശക്തമായ മഴപെയ്തു. കേരളത്തില്‍നിന്ന് മത്സ്യത്തൊഴിലാളികള്‍ പോകാറുള്ള ശ്രീലങ്കയ്ക്ക് പടിഞ്ഞാറും ലക്ഷദ്വീപിന് കിഴക്കും കന്യാകുമാരിക്കും തിരുവനന്തപുരത്തിനും പടിഞ്ഞാറുള്ള കടല്‍ ന്യൂനമര്‍ദത്തിന്റെ സ്വാധീനമേഖലയിലാണ്.

ALSO READ ;കൊടികുത്തല്‍ ഭീഷണിയില്‍ സംരംഭകര്‍ കേരളം വിട്ടോടുന്നു: കുമ്മനം

shortlink

Related Articles

Post Your Comments

Related Articles


Back to top button