മൂന്നാര്‍: സംസ്ഥാനത്ത് വന്യജീവി സങ്കേതങ്ങളില്‍ ട്രക്കിങ്ങിന് നിരോധനം. തേനിയിലെ കൊരങ്ങണി കാട്ടുതീയെ തുടര്‍ന്നാണ് ട്രക്കിംഗ് താല്‍ക്കാലികമായി നിരോധിച്ചത്. തേനിയിലുണ്ടായ കാട്ടു തീയുടെ പശ്ചാത്തലത്തില്‍ കേരളത്തിലെ വനമേഖലയില്‍ ട്രക്കിങ്ങിന് താല്‍ക്കാലിക നിരോധനം ഏര്‍പെടുത്തി.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രക്കിങ്ങിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്നലെയുണ്ടായ കാട്ടുതീയില്‍ ഇതുവരെ പതിനാല് പേര്‍മരിച്ചെന്നാണ് സൂചന. ഇതല് 9 പേരുടെ മരണം ജില്ലാ ഭരണകൂടം സ്ഥിതീകരിച്ചിട്ടുണ്ട്. മരിച്ചവരില്‍ അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടും.
Also Read : കടുവാസങ്കേതത്തിൽ കാട്ടുതീ; വയനാട് വന്യജീവി സങ്കേതം ജാഗ്രതയിൽ
കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം ഉയരാന്‍ സാധ്യയതുണ്ടെന്നാണ് അധികൃതരുടെ നിഗമനം. ഇതുവരെ 27 പേരെ രക്ഷപെടുത്തി. അതില്‍ 10 പേരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണ്. രക്ഷപെടുത്തിയവരെ മധുര തേനി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Post Your Comments