KeralaLatest NewsNews

വിരുന്നുകാര്‍ക്കല്ല, വീട്ടുകാരന് രാജ്യസഭാ സീറ്റ്: ബിഡിജെഎസ് എന്തുചെയ്യുമെന്ന് അഡ്വ.ജയശങ്കര്‍

 

കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളിക്ക് പകരം വി മുരളീധരന് ബിജെപി രാജ്യസഭാ സീറ്റ് നല്‍കിയതോട ബിഡിജെഎസ് ഇനി എന്ത് ചെയ്യുമെന്ന ചോദ്യവുമായി അഡ്വ.ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബിഡിജെഎസ് ആത്മാര്‍ഥമായി പിന്താങ്ങിയാല്‍ പോലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു ജയസാദ്ധ്യത കുറവാണ്. തുഷാറിനെ രാജ്യസഭാംഗമാക്കിയാലും വലിയ വ്യത്യാസം ഉണ്ടാവില്ലെന്നും അദ്ദേഹം പറയുന്നു.

ഇതുവരെ ബിജെപി രാജ്യസഭാ സീറ്റ് കൊടുത്തവരൊക്കെ വിരുന്നുകാരാണ്: രാജീവ് ചന്ദ്രശേഖര്‍, റിച്ചാര്‍ഡ് ഹേ, സുരേഷ് ഗോപി, അല്‍ഫോന്‍സ് കണ്ണന്താനം. ഇത്തവണ ഒരു വീട്ടുകാരനെ പരിഗണിച്ചു. അങ്ങനെ മുരളീധരനു നറുക്ക് വീണു. മനംനൊന്ത ബിഡിജെഎസ് ഇനി എന്തുചെയ്യും? എന്‍ഡിഎയില്‍ തുടരുമോ അതോ യുഡിഎഫില്‍ ചേരുമോ? കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി ചേര്‍ന്ന് സംസ്ഥാനത്ത് നാലാം ചേരി രൂപീകരിക്കുമോ? കാത്തിരുന്നു കാണാമെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button