KeralaLatest NewsNews

ആളില്ലാത്ത നേരം കാമുകിയുടെ ക്ഷണപ്രകാരം വീട്ടിലെത്തിയ 16 കാരന് ദാരുണാന്ത്യം

പത്തനംതിട്ട•മാതാപിതാക്കള്‍ വീട്ടിലില്ലാത്ത നേരം കാമുകിയുടെ ക്ഷണപ്രകാരം വീട്ടിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. കുമ്പഴ നെടുമാനാല്‍ തേക്കുനില്‍ക്കുന്നതില്‍ അജിതയുടെ മകന്‍ അനന്തു(16) കാമുകിയായ 16 കാരിയുടെ പാട്ടില്‍ വച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഉച്ചയ്ക്ക് 2:30 ഓടെയാണ് സംഭവം.

വീട്ടില്‍ ആരുമില്ലെന്ന കാര്യം കാമുകി വിളിച്ച്‌ അറിയിച്ചത് അനുസരിച്ചാണ് സ്ഥലത്തെത്തിയ അനന്തു അരമണിക്കൂറിനുള്ളില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. പരിഭമ്രിച്ച പെണ്‍കുട്ടി അയല്‍വാസിയായ ഓട്ടോ ഡ്രൈവറെയും വഴിയിലൂടെ വന്ന ഓട്ടോഡ്രൈവറെയും കൂട്ടുപിടിച്ച് അനന്തുവിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് സൂചന. വിരലടയാള വിദഗ്ധരും ശാസ്ത്രീയ അന്വേഷകരും സംഭവ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൃതദേഹത്തില്‍ നടത്തിയ പരിശോധനയിലും പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല.

ഇരുവരും പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇരുവരും. അനന്തു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയും, പെണ്‍കുട്ടി സയന്‍സ് വിദ്യാര്‍ത്ഥിനിയുമാണ്.

ചെറുപ്പത്തില്‍ തന്നെ പിതാവ് ഉപേക്ഷിച്ച അനന്തു അമ്മയുടെ സംരക്ഷണയിലാണ് വളര്‍ന്നിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button