KeralaLatest NewsNews

പി.എസ്.സി ഓഫീസ് അടച്ചുപൂട്ടി എ.കെ.ജി സെന്ററിന്റെ കൗണ്ടറിൽ പ്രവർത്തിക്കണം – ഒ രാജഗോപാൽ

തിരുവനന്തപുരം•കേരളത്തിൽലെ പി.എസ്.സി ഓഫീസ് അടച്ചുപൂട്ടി എകെജി സെന്ററിൽ പിൻവാതിൽ നിയമനത്തിനുള്ള കൗണ്ടർ തുറക്കണമെന്ന് ഒ രാജഗോപാൽ എം.എല്‍.എ.
യുവമോർച്ച-കെ.എസ്.ആര്‍.ടി.സി അഡ്വയ്‌സിഡ് കണ്ടക്ടര്‍ റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സംയുക്ത സമരപ്രഖ്യാപന കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ഭരണം ജനങ്ങൾക്കുവേണ്ടിയല്ല പാർട്ടിക്കുവേണ്ടിയുള്ള ഭരണമാണ് ഇവിടെ നടക്കുന്നത് സർക്കാർ യുവാക്കളെ വഞ്ചിക്കുകയാണ് പാർട്ടി പ്രവർത്തകരെ താൽകാലികമായി നിയമിക്കുകയും പിന്നീട് സ്ഥിരപ്പെടുത്തുകയുമാണ് ഇവർ ചെയുന്നത് അഡ്വയ്‌സിസ് മെമ്മോ ലഭിച്ചിട്ടും ഇവിടെ നിയമനം ലഭിക്കാത്തത്ത്‌ ആശങ്കാജനകമാണെന്നും കെ.എസ്.ആര്‍.ടി.സി അഡ്വയ്‌സ് മെമ്മോ അയച്ച 4051 പേർക്കും ഉടൻ നിയമനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ പ്രകാശ് ബാബു അധ്യക്ഷത വഹിച്ചയോഗത്തിൽ പിണറായിയിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്കും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ ക്യാമ്പ് ഓഫീസിലേക്കും കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസിലേക്കും യുവമോർച്ച മർച്ചുനടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു പറഞ്ഞു.കൺവെൻഷനിൽ റാങ്ക് ഹോൾഡേഴ്‌സ് പ്രതിനിധികളായ മനു ,ബിജീഷ്,അജിത്കുമാർ, മനോജ്‌മോഹൻ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ചന്ദ്രൻ, സംസ്ഥാന സെക്രട്ടറി രാഗേന്ദു,ജില്ലാ പ്രസിഡന്റ് ജെ ആർ അനുരാജ്, മണവരി രതീഷ്, പൂങ്കുളം സതീഷ് എന്നിവർ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button