![whale-under-boat](/wp-content/uploads/2018/03/big-whale.png)
മെല്‍ബണ്‍: ബോട്ടിനടിയില്‍ ഭീമന്‍ തിമിംഗലത്തിനെ കണ്ട് ഞെട്ടി നിന്നവര്‍ക്ക് ഇടയില്‍ നിന്നും ഫോട്ടോഗ്രഫറായ ടോമി കാന്നോണ്‍ കടലിലേക്ക് എടുത്ത് ചാടി. പിന്നീട് ഏവരെയും അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളാണ് പുറത്തു വന്നത്. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലാണ് സംഭവം. കടലിനടിയിലെ ഫോട്ടോ എടുക്കാനുള്ള പ്രത്യേക സംവിധാനം ഉപയോഗിച്ചാണ് ഇദ്ദേഹവും സുഹൃത്തും ഫോട്ടോകള്‍ പകര്‍ത്തിയത്. ഈ ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
50 മിനിട്ടോളം ഈ വമ്പന്‍ തിമിംഗലം ടൂറിസ്റ്റ് ബോട്ടിന് അടിയില്‍ തന്നെ നീങ്ങിയെന്നാണ് ക്യാമറമാന്‍ പറയുന്നത്. ഏകദേശം 40 അടി നീളവും 20 ടണ്ണിലധികം ഭാരവും ഉള്ള തിമിംഗലം വായ ഭാഗം മുകളിലേക്ക് തുറന്നാണ് ബോട്ടിനടിയിലൂടെ നീങ്ങിയത്. എന്നാല്‍ ഈ ഫോട്ടോകള്‍ യാതാര്‍ത്ഥ്യമല്ലെന്നും ഒപ്റ്റിക്കല്‍ ഇല്ല്യൂഷനാണെന്നും വാദം ഉയരുന്നുണ്ട്. എന്തായാലും ഫോട്ടോകള്‍ ഇപ്പോള്‍ നവമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.
Post Your Comments