![](/wp-content/uploads/2018/03/gandhiji.png)
ബോസ്റ്റണ്‍: മഹാത്മാ ഗാന്ധി ഒപ്പിട്ട ഫോട്ടോ ലേലത്തിന് പോയത് 27 ലക്ഷം രൂപയ്ക്ക്. മഹാത്മാ ഗാന്ധിയും മദന്‍മോഹന്‍ മാളവ്യയും ഒരുമിച്ച് 1931ല്‍ രണ്ടാം വട്ടമേശ സമ്മേളനത്തിനായി ലണ്ടനില്‍ എത്തിയപ്പോള്‍ പകർത്തിയ ഫോട്ടോയാണ് ലേലത്തിന് പോയത്. ഫൗണ്ടന്‍ പേന ഉപയോഗിച്ച് ‘എം.കെ ഗാന്ധി’ എന്നാണ് ഫോട്ടോയില്‍ ഒപ്പിട്ടിരിക്കുന്നത്. ഫോട്ടോയുടെ പിന്‍വശത്ത് അസോസിയേറ്റ് പ്രസിന്റെ സീലും ഫോട്ടോ സൂക്ഷിച്ചിരുന്ന വ്യക്തിയുടെ അടയാളവും ഉണ്ട്.
Read Also: ഇടുക്കിയില്‍ വന്‍ കാട്ട് തീ : വിദ്യര്‍ത്ഥി സംഘം അപകടത്തില്‍ : വിദ്യാര്‍ത്ഥി വെന്തു മരിച്ചു
പ്രതീക്ഷിച്ചതിന്റെ നാലിരട്ടി തുകയ്ക്കാണ് ഫോട്ടോ ലേലം ചെയ്യപ്പെട്ടതെന്ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലേല സ്ഥാപനം പറയുകയുണ്ടായി. ഫോട്ടോ എടുക്കുന്ന കാലത്ത് ഗാന്ധിജിയുടെ വലതുകൈയിലെ തള്ളവിരലിന് വേദനയുണ്ടായിരുന്നതിനാല്‍ ഇടതുകൈ കൊണ്ടാണ് ഒപ്പിട്ടിരിക്കുന്നത്.
Post Your Comments