ഗുവഹാത്തി: സഞ്ചരിക്കാന്‍ ഇന്നോവ ക്രിസ്റ്റ വാഹനംതന്നെ വേണമെന്ന് ചൂണ്ടിക്കാട്ടി നാഗാലാന്‍ഡിലെ ഒരു വിഭാഗം എംഎല്‍എമാര്‍ അസംബ്ലി കമ്മീഷണര്‍ക്കും സെക്രട്ടറിക്കും നിവേദനം നൽകി. പ്രതിപക്ഷ പാര്‍ട്ടിയായ നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ 27 എംഎല്‍എമാരില്‍ 11 പേരാണ് തങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഇന്നോവ ക്രിസ്റ്റ വേണമെന്ന നിവേദനം നല്‍കിയിട്ടുള്ളത്.
Read Also: യുവാക്കളുടെ ഈ ചിരിയ്ക്ക് പിന്നില്‍ മറഞ്ഞിരുന്നത് വന്‍ ദുരന്തം
രിപാലന ചെലവുകള്‍ മുന്‍നിര്‍ത്തിയാണ് ഡെസ്റ്റര്‍ വേണ്ടെന്ന് വച്ചതെന്നും നാഗാലാന്റിലെ റോഡുകള്‍ക്ക് ഇന്നോവ ക്രിസ്റ്റ തന്നെയാണ് കൂടുതൽ അനുയോജ്യമെന്നും ഇവർ പറയുന്നു. അതേസമയം എംഎല്‍എമാര്‍ക്ക് വാഹനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ അസംബ്ലി സെക്രട്ടേറിയേറ്റ് തീരുമാനമെടുത്തിട്ടുണ്ടോ എന്നകാര്യത്തില്‍ ഇനിയും സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് നാഗാ മാധ്യമമായ ദി മോറങ് എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Post Your Comments