KeralaLatest NewsNewsIndia

ലോഡ്ജിൽ കമിതാക്കളുടെ ആത്മഹത്യ ശ്രമം; പെണ്‍കുട്ടി മരിച്ചു, കാമുകന്‍ ഗുരുതരാവസ്ഥയില്‍

 

തൊടുപുഴ: ലോഡ്ജിൽ മുറിയെടുത്ത് കമിതാക്കൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പെൺകുട്ടി മരിച്ചു, യുവാവ് ഗുതരാവസ്ഥയിൽ. തമിഴ്നാട് ഉദുമല്‍പ്പേട്ട പളപ്പംപട്ടി സ്വദേശി എ കുബേന്ദ്രന്റെ മകള്‍ കെ അളകുമീന(17)യാണ് മരിച്ചത്. തമിഴ്നാട് ഉദുമല്‍പ്പേട്ട കനകപാളയം ജെജെ നഗറില്‍ സതീഷ് കുമാറിനെയാണ് ഗുരുതാരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും തമ്മിൽ വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇത് പെൺകുട്ടിയുടെ ബന്ധുക്കൾ ശക്തമായി എതിർത്തിരുന്നു.

also read:പ്രേമദാസയില്‍ ശ്രീലങ്കയെ തല്ലി ഓടിച്ച് ബംഗ്ല കടുവകള്‍, ഇന്ത്യയും ഭയക്കണം

കഴിഞ്ഞ ദിവസം നാടുവിട്ട കമിതാക്കൾ രാവിലെ ഒൻപത് മണിയോടെ മൂന്നാറിലെ ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. മുറിയിൽ കയറിയ ശേഷം ഇരുവരും പുറത്തേക്കു വന്നില്ലെന്ന് ലോഡ്‌ജ്‌ ജീവനക്കാർ പറഞ്ഞു. മണിക്കൂറുകൾ കഴിഞ്ഞ് മുറിയിൽ നിന്നും അസ്വാഭാവികമായി ശബ്‌ദം കേൾക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഡോർ തുറന്നപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു. യുവാവിൻെറ ഉടനടി സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button