കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ നിരവധി പുതിയ ഫീച്ചറുകള്‍ ആണ് വാട്സ്ആപ്പ് കൊണ്ട് വന്നത്. അതില്‍ വളരെ പ്രധാനപ്പെട്ടതാണ് ‘റീഡ് റെസീപ്റ്റ്’ എന്ന ഫീച്ചര്‍. ഇത് ഓണ്‍ ആണെങ്കില്‍ സന്ദേശം ലഭിക്കുന്നയാള്‍ അത് വായിച്ചുകഴിഞ്ഞാല്‍ രണ്ട് നീല ടിക്കുകള്‍ വീഴും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ മറ്റുള്ളവര്‍ നമ്മുടെ സന്ദേശം വായിച്ചുവെന്നോ അല്ലെങ്കില്‍ നമ്മള്‍ അവരുടെ സന്ദേശം വായിച്ചുവെന്നോ അറിയിക്കാന്‍ താല്പര്യം നമുക്ക് ഉണ്ടായിരിക്കില്ല.
വാട്സ്ആപ്പിന്റെ സെറ്റിംസില്‍ ഈ ഫീച്ചര്‍ ഓഫ് ചെയ്തിടാന്‍ സൗകര്യമുണ്ട്. നിര്‍ഭാഗ്യവശാല്‍, ഇത് എല്ലാവര്‍ക്കും ഒരുപോലെ ബാധകമാകും. നിങ്ങളുടെ സന്ദേശം മറ്റെയാള്‍ വായിച്ചോ എന്ന് അറിയാനും സാധിക്കില്ല.
അതുകൊണ്ട് ഈ ഫീച്ചര്‍ ഓഫ് ചെയ്തിടാതെ തന്നെ ഡബിള്‍ ടിക്ക് നീലനിറമാകാതെ സന്ദേശം വായിക്കാനുള്ള സൂത്രവിദ്യയാണ് താഴെ പറയുന്നു.
ഇത് ചെയ്യുന്നതിന് വലിയ തലച്ചോറോ സെറ്റിംഗ്സില്‍ മാറ്റങ്ങള്‍ വരുത്തുകയോ ആവശ്യമില്ല.
1) വാട്സ് ആപ്പില്‍ ഒരു സന്ദേശം വന്നുകഴിഞ്ഞാല്‍, ആദ്യം ചെയ്യേണ്ടത് നോട്ടിഫിക്കേഷന്‍ പാനല്‍ സ്ക്രോള്‍ ചെയ്ത് ഫോണ്‍ എയര്‍പ്ലെയ്ന്‍ മോഡില്‍ ആക്കുക.
2. ഓഫ് ലൈന്‍ ആയിക്കഴിഞ്ഞാല്‍, വാട്സ്ആപ്പ് ചാറ്റ് തുറന്ന് സന്ദേശം വായിക്കാം.
3. വായിച്ചുകഴിഞ്ഞാല്‍, വാട്സ്ആപ്പ് മള്‍ട്ടി വിന്‍ഡോയില്‍ നിന്നും ക്ലോസ് ചെയ്ത്, പശ്ചാത്തലത്തിൽ (ബാക്ക്ഗ്രൌണ്ടില്‍) അത് പ്രവര്‍ത്തിക്കുന്നില്ലെന്നും നിങ്ങള്‍ ഓണ്‍ലൈന്‍ വരുമ്പോള്‍ അത് സിങ്ക് ആകില്ലെന്നും ഉറപ്പുവരുത്തണം.
4. വാട്സ്ആപ്പ് പൂര്‍ണമായും ക്ലോസ് ചെയ്ത് കഴിഞ്ഞാല്‍ എയര്‍പ്ലെയ്ന്‍ മോഡില്‍ നിന്നും പുറത്തുവരാം.
ഒരിക്കല്‍ കൂടി, നിങ്ങള്‍ ഫ്ലൈറ്റ് മോഡില്‍ വാട്സ്ആപ്പ് സന്ദേശം വായിച്ച ശേഷം, മള്‍ട്ടി വിന്‍ഡോയില്‍ നിന്ന് ആപ്പ് സ്വൈപ്പ് ചെയ്ത് കളഞ്ഞ് ആപ്പ് പൂര്‍ണമായും ക്ലോസ് ചെയ്തെന്ന് ഉറപ്പുവരുത്തുക. നിങ്ങള്‍ വെറുതെ ബാക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍, ആപ്ലിക്കേഷന്‍ യഥാര്‍ത്ഥത്തില്‍ ക്ലോസ് ആകുകയില്ല, അത് പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത് തുടരും. തത്ഫലമായി, എയര്‍പ്ലെയ്ന്‍ മോഡ് സ്വിച്ച് ചെയ്ത് ഓൺലൈനിലേക്ക് പോകുമ്പോൾ ഉടൻ തന്നെ വാട്സ്ആപ്പ് സിങ്ക് ആയി ഇരട്ട ടിക്കുകള്‍ നീലനിറമായി മാറുകയും ചെയ്യും.
Post Your Comments