ചെന്നൈ: തമിഴ് രാഷ്ട്രീയത്തിന് വഴിത്തിരിവായി ടി ടി വി ദിനകാരന്റെ പാർട്ടി പ്രഖ്യാപനം വ്യാഴാഴ്ച നടക്കും. എ ഐ എ ഡി എം കെ ശശികല പക്ഷം നേതാവ് ടി ടി വി ദിനകരന്റെ പുതിയ പാർട്ടിയെ ഏറെ ആകാംഷയോടെയാണ് തമിഴ് ജനത നോക്കികാണുന്നത്. വ്യാഴാഴ്ച നടക്കുന്ന പാർട്ടി പ്രഖ്യാപന ചടങ്ങിൽ പാർട്ടിയുടെ പേരും ചിഹ്നവും പ്രഖ്യാപിക്കും. ചടങ്ങ് മധുരയിൽ വച്ചാകും നടക്കുക എന്നാണ് വിവരം.
also read:വെറയ്റ്റി സെല്‍ഫിക്ക് ശ്രമിച്ച യുവാവിന് സംഭവിച്ചത്
അമ്മ ജയലളിതയുടെ മരണ ശേഷം പാർട്ടി രണ്ടായി പിളർന്നിരുന്നു. ഒ പി എസും ഇ പി എസും നേതൃത്വം നൽകുന്ന ഔദ്യോഗിക പക്ഷവും ശശികല നേതൃത്വം നൽകുന്ന വിമത പക്ഷവും. പാർട്ടി ചിഹ്നത്തെ ചൊല്ലിയും ഇരു വിഭാഗങ്ങളും തന്നിൽ നിയമ പോരാട്ടങ്ങൾ നടന്നിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ടി ടി വി ദിനകരൻ പുതിയ പാർട്ടി പ്രഖ്യാപനവുമായി രംഗത്തെത്തിയത്.
Post Your Comments