Latest NewsKeralaNews

നടിയെ ആക്രമിച്ച സംഭവം : വിചാരണ നിര്‍ത്തണമെന്ന് ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് വിചാരണ നിറുത്തി വയ്‌ക്കണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങൾ പരഗിണിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഈ മാസം 14 നു കേസില്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പുതിയ ഹര്‍ജിയെന്നത് ശ്രദ്ധേയമാണ്.

നടിയെ ആക്രമിക്കുന്ന വിഡിയോ ദൃശ്യങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് നേരത്തേ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അങ്കമാലി കോടതി പരിഗണിച്ചില്ലെന്ന് ഉന്നയിച്ചായിരുന്നു ഹർജി. ഇതിനു പിന്നാലെയാണ് വിചാരണ ഇപ്പോൾ തുടങ്ങരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

യുവനടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ കേസിലെ മുഖ്യപ്രതി നടൻ ദിലീപിനു കൈമാറാനാവില്ലെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ ദൃശ്യങ്ങൾ പ്രതിക്കു ലഭിക്കുന്നതു നടിയുടെ സുരക്ഷയെ ബാധിക്കുമെന്നതിനാൽ നൽകാനാവില്ലെന്ന പ്രോസിക്യൂഷൻ നിലപാട് അംഗീകരിച്ച കോടതി ദിലീപിന്റെ ഹർജി അന്ന് തള്ളുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button