
കോഴിക്കോട്•പോപ്പുലര്‍ ഫ്രണ്ടിന് നന്ദി രേഖപ്പെടുത്തി ഹാദിയയും ഷെഫിന്‍ ജഹാനും. മുസ്ലിമാകാന് മറ്റു സംഘടനകളെയാണ് ആദ്യം സമീപിച്ചത്. എന്നാല്‍ ആരും സഹായിച്ചില്ല. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടാണ് സഹായിച്ചതെന്നും ഹാദിയ പറഞ്ഞു.
മറ്റു സംഘടനകളും സഹായങ്ങള്‍ നല്‍കയിട്ടുണ്ടെങ്കിലും അവകാശ സംരക്ഷണത്തിനായി നിയമ പോരാട്ടത്തിന് കൂടെ നിന്നത് പോപ്പുലര്‍ ഫ്രണ്ടാണ് എന്ന് ഷെഫിന്‍ ജഹാന്‍ വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ തങ്ങള്‍ക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള അവകാശമുണ്ടെന്നും കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ സന്ദര്‍ശിച്ച ശേഷം ഷെഫിന്‍ പറഞ്ഞു.
സേലത്തെ കോളേജില്‍ നിന്നും മൂന്ന് ദിവസത്തെ അവധിയ്ക്കാണ് ഹാദിയ നാട്ടിലെത്തിയത്. മൂന്നു ദിവസത്തെ അവധിമാത്രമേയുള്ളൂ. സുഹൃത്തുക്കളേയും മാതാപിതാക്കളെയും കാണണം. അവധി കഴിഞ്ഞ് പോകുന്നതിന് മാധ്യമങ്ങളോട് വിശദമായി സംസാരിക്കുമെന്നും ഇരുവരും പറഞ്ഞു.
Post Your Comments