Latest NewsKeralaNewsIndia

സൈക്കിൾ തോട്ടിലേക്ക് മറിഞ്ഞു: 10 വയസുകാരന് ദാരുണാന്ത്യം

 

വെള്ളറട: സൈക്കിൾ തോട്ടിലേക്ക് മറിഞ്ഞ് നാലാം ക്ലാസുകാരൻ മരിച്ചു. കുട്ടിക്കൊപ്പമുണ്ടായിരുന്ന അനുജനും കൂട്ടുകാരനും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കുറുവോട് കുളക്കോട്ടകോണം മേക്കിന്‍കര രാഹുല്‍ഭവനില്‍ റെജിയുടെയും പ്രജിതയുടെയും മകന്‍ രാഹുല്‍ പി.റെജി(10)യാണ് മരിച്ചത്.മണിവള ഓള്‍സെയിന്റ്സ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് രാഹുല്‍മണിവള ഓള്‍സെയിന്റ്സ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് രാഹുല്‍. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പാലിയോട് കുളക്കോട്ടുകോണത്തിന് സമീപം താന്നിമൂട് തോട്ടിലാണ് മൂവരും വീണത്.

also read:ജമ്മുവില്‍ ഭൂചലനം

വീട്ടിൽ നിന്നും കരാട്ടെ ക്ലാസില്‍ പങ്കെടുക്കാനായിയാണ് രാഹുലും അനുജനും കൂട്ടുകാരനായ ആഷിന്റെ സൈക്കിളില്‍ കയറിപോയത്. വീടിന് കുറച്ചകലെയുള്ള കുത്തനെയുള്ള ഇറക്കത്തില്‍ വച്ച്‌ നിയന്ത്രണംവിട്ട് സൈക്കിള്‍ സമീപത്തെ 12 അടിയോളം താഴ്ചയുള്ള തോട്ടിലേക്ക് മറിഞ്ഞു. മൂവരും തോട്ടിലേക്ക് വീണു. സമീപത്തെ പാറക്കെട്ടില്‍ തലയിടിച്ചാണ് രാഹുല്‍ വീണത്. സംഭവം കണ്ട മറ്റ് വിദ്യാർത്ഥികൾ നിലവിളിച്ചതോടെ സമീപവാസികളെത്തി കൂട്ടികളെ പുറത്തെടുക്കുകയായിരുന്നു. ഉടനടി കുട്ടികളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രാഹുൽ മരിക്കുകയായിരുന്നു. മറ്റു രണ്ട് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button