വളരെപ്പെട്ടന്ന് വളർന്നു പന്തലിക്കുന്ന ഒരു ചെടിയാണ് പാഷൻ ഫ്രൂട്ട് .പലരും അതിനെ വളർച്ചയെ ബുദ്ധിമുട്ടയാണ് കാണുന്നത്. എന്നാൽ ആർക്കും അറിയാത്ത ചില ആരോഗ്യ ഗുണങ്ങൾ അവയ്ക്കുണ്ട് അതെന്തെല്ലാമാണെന്നു നോക്കാം.
തെക്കേ അമേരിക്കയിൽ ഏറ്റവുംകൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് ഇത്. ഇന്ത്യയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് കൂടുതലായി കൃഷി ചെയ്യുന്നത്. കേരളത്തിൽ ഹൈറേഞ്ചുകളിലാണ് പാഷൻഫ്രൂട്ട് കൃഷി നടക്കുന്നത്.
ഒരു വള പ്രയോഗവും കൂടാതെ ഏതുപരിതസ്ഥിതിയിലും വളരുന്ന ചെടിയാണ് പാഷന്‍ഫ്രൂട്ട്. ചിലർ ഇതിനെ ബോഞ്ചിക്ക എന്നും വിളിക്കാറുണ്ട്. ഔഷധഗുണം ഏറെയുള്ള ഒന്നാണ് ഈ ഫലം.പാഷൻ ഫ്രൂട്ടുകൾ പഴുത്തത് വെറുതെ കഴിക്കുന്നതും ജ്യൂസാക്കി കഴിക്കുന്നതും ശരീര തളച്ചയെ ഇല്ലാതാക്കാൻ സഹായിക്കും.
Read also:വീടുകളുടെ അകത്തളങ്ങൾക്ക് അഴക് കൂട്ടാൻ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
പാഷൻഫ്രൂട്ട് ഒരു ഔഷധം കൂടിയാണ്. മൈഗ്രേൻ പ്രശ്നത്തിൽ നിന്നും എന്നന്നേക്കുമായി മോചനം ആഗ്രഹിക്കുന്നവർ പാഷൻഫ്രൂട്ട് സ്ഥിരമായി കഴിക്കുക. ആസ്മാരോഗത്തിന്റെ ശമനത്തിന് ഇത് ഉത്തമമാണ്.
കൂടാതെ ഇതിൽ അടങ്ങിയിട്ടുള്ള പാസിഫോറിൻ ശരീരവേദന ശമിപ്പിക്കുന്നതിനും ഉന്മേഷം വീണ്ടെടുക്കുന്നതിനും സഹായിക്കുന്നു.
ദഹനപ്രക്രിയ ത്വരിതപ്പെടുത്താനും പാഷൻഫ്രൂട്ട് ദിവ്യൗഷധം തന്നെ. ഇത് മറ്റു പഴങ്ങളോടൊപ്പം ചേർത്തും അല്ലാതെയും ജ്യൂസായി കഴിക്കാവുന്നതാണ്. ശരീര ഭാരം കുറയ്ക്കാനും പ്രമേഹം, രക്ത സമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ നിയന്ത്രിക്കാനും ആസ്ത്മാ, മൈഗ്രേൻ എന്നിവയുടെ ചികിത്സയ്ക്കും പാഷൻ ഫ്രൂട്ട് ഫലപ്രദമാണ്.
പാഷൻ ഫ്രൂട്ട്- പോക്ഷക മൂല്യം
100 ഗ്രാം പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള പോക്ഷകങ്ങൾ;
വിറ്റാമിൻ C – 25mg
വിറ്റാമിൻ A – 54 മൈക്രോഗ്രാം
കാർബോഹൈഡ്രെറ്റ് – 12.4g
പ്രോട്ടീൻ – 0.9 g
ഫോസ് ഫരസ് -60 mg
കാത്സ്യം -10mg
പൊട്ടാസ്യം -189mg
സോഡിയം -15mg
ഇരുന്പ് -2mg
ഇവയെക്കൂടാതെ നിരോക്സീകാരികളുടെ നല്ലൊരു ശേഖരവും പാഷൻ ഫ്രൂട്ടിലുണ്ട്.
Post Your Comments