KeralaLatest NewsNews

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത : പണം കൈയിലില്ലാത്തവര്‍ക്ക് ഇനി ആശ്വസിയ്ക്കാം

തിരുവനന്തപുരം : പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഗള്‍ഫ്‌നാടുകളില്‍ കഴിയുന്ന പ്രവാസികള്‍ക്കാണ് സൗജന്യമായി വിമാന ടിക്കറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി അഞ്ചുവര്‍ഷത്തിലേറെയായി വിദേശത്തു തന്നെ കഴിയുന്ന പ്രവാസിക്കു കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിന്റെ സൗജന്യ യാത്രാ ടിക്കറ്റ് പ്രയോജനപ്പെടുത്തി നാട്ടിലേക്കു മടങ്ങാം. ഈ പദ്ധതിയെ കുറിച്ച് അറിയാത്തതുമൂലം പലരും ഇതു പ്രയോജനപ്പെടുത്താതെ പോകുന്നു. നിങ്ങളുടെ പരിചയത്തിലോ, മറ്റോ ഇത്തരത്തില്‍ ആരെങ്കിലുമുണ്ടെങ്കില്‍ നോര്‍ക്ക പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കണം. പദ്ധതിക്കുവേണ്ടി ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുകയും വേണം.

റജിസ്‌ട്രേഷന്‍ എങ്ങനെ?

http://demo.norkaroots.net/applyticket.aspx എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ചാണു റജിസ്‌ട്രേഷന്‍ നടത്തേണ്ടത്. അവസാനമായി നാട്ടില്‍ വന്നത് എന്നാണ്, ഇന്ത്യയിലേക്കു വരാന്‍ തടസ്സം നേരിട്ടതിന്റെ കാരണം, ഇപ്പോള്‍ താമസിക്കുന്ന രാജ്യം, പാസ്‌പോര്‍ട്ട് നമ്പര്‍, പ്രവാസി ഐഡി കാര്‍ഡ് നമ്പര്‍ ഉണ്ടെങ്കില്‍ ആ വിവരങ്ങള്‍, റസിഡന്റ് പെര്‍മിറ്റ്/ഇക്കാമ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, ജോലിയുടെ വിവരം, തൊഴില്‍ ദാതാവിന്റെ മേല്‍വിലാസം, വരുമാനം, വിവാഹം കഴിച്ചതാണെങ്കില്‍ കുടുംബത്തിന്റെ വിവരങ്ങള്‍, വിദേശത്തെയും കേരളത്തിലെയും വിലാസം, കേരളത്തില്‍ ബന്ധപ്പെടാനുള്ള വ്യക്തിയുടെ പേര് തുടങ്ങിയ കാര്യങ്ങള്‍ പൂരിപ്പിച്ച് അപേക്ഷ ഓണ്‍ലൈനായി തന്നെ സമര്‍പ്പിക്കാം.

നോര്‍ക്ക വകുപ്പ് അപേക്ഷ പരിശോധിച്ചു നടപടികള്‍ സ്വീകരിക്കും. അപേക്ഷയിലെ കാര്യങ്ങള്‍ തൃപ്തികരമാണെങ്കില്‍ വിമാന ടിക്കറ്റ് അനുവദിക്കുകയും ചെയ്യും. ഇതൊരു ചെറിയ സഹായമാണ്. പക്ഷേ, ഇത്തരം ചെറിയ സഹായങ്ങള്‍ ആവശ്യമുള്ള ഒട്ടേറെ പേര്‍ നമുക്കു ചുറ്റുമുണ്ട്. അവരെ അതിനു സഹായിക്കാന്‍ കഴിയുകയെന്നതുപോലും നല്ല കാര്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button