![nokia 6](/wp-content/uploads/2018/03/nokia.png)
നോക്കിയ6 ന്റെ ഈ പതിപ്പ് വൻ വിലക്കുറവിൽ സ്വന്തമാക്കാം. നോക്കിയ6 ന്റെ 3GBറാം പതിപ്പ് പുറത്തിറങ്ങിയിട്ട് ഇപ്പോൾ ഒരു വർഷത്തിലേക്ക് കടക്കുകയാണ്. ഇതിനിടെയാണ് കമ്പനി വിലക്കിഴിവ് പ്രഖ്യാപിച്ചത്. 14,999 രൂപ വിലയ്ക്ക് എത്തിയ നോക്കിയ 6ന് 1,500 രൂപ വിലക്കിഴിവോടെ 13,499 രൂപയ്ക്ക് ഇനി സ്വന്തമാക്കാം. ഈ ഓഫര്‍ ആമസോണ്‍ ഇന്ത്യയില്‍ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.
read also: നോക്കിയയുമായി ചേര്‍ന്ന് 4ജി സേവനവുമായി ബിഎസ്എൻഎൽ
മാത്രമല്ല 12,111 രൂപയുടെ എക്സ്ചേഞ്ച് ഓഫറും 642 രൂപയുടെ EMI ഓപ്ഷനും ലഭ്യമാകുന്നതായിരിക്കും. നോക്കിയ 6 3GB റാം പതിപ്പിന്റെ പ്രധാന സവിശേഷതകള്‍ 5.5 ഇഞ്ച് ഡിസ്പ്ലെ, ഓക്ടകോര്‍ ക്വാല്‍കം സ്നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, ആന്‍ഡ്രോയിഡ് 8.0 ഓറിയോ, 3GB റാം, 32GB സ്റ്റോറേജ്, 16MP റിയര്‍ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 3000mAh ബാറ്ററി എന്നിവയാണ്.
Post Your Comments