രാഹുൽ ഗാന്ധിയെ നേതാവായി അംഗീകരിക്കുകയും ചുമന്നുകൊണ്ട് നടക്കുകയും ചെയ്യുന്ന കോൺഗ്രസുകാരെ നമിക്കുന്നു. എന്തൊക്കെയാണ് നിങ്ങളുടെ നേതാവ് ഇന്നലെ സിംഗപ്പൂരിൽ ചെയ്തുവെച്ചത്. ചോദ്യം ചോദിയ്ക്കാൻ പറഞ്ഞു, സദസ്സിനോട് . ചോദിച്ചതിന് മറുപടി പറയാൻ കഴിയുന്നില്ല…. ബ ബ്ബ ബ്ബാ പറയുക എന്നൊക്കെ കേട്ടിട്ടില്ലേ. അതിനപ്പുറം. എന്തെങ്കിലും ഒരു കാര്യം പഠിക്കണ്ടേ . സിംഗപ്പൂരിൽ പോകുമ്പോൾ ആ രാജ്യത്തിൻറെ ഭൂമിശാസ്ത്രം എങ്കിലും മനസിലാക്കിയിരിക്കണ്ടേ. അതുപോലുമറിയില്ലെന്ന് വ്യാഖമാക്കി അദ്ദേഹം.
രാഹുൽ ഒരു ഇന്റർനാഷണൽ നേതാവ് ആണ് എന്ന് വരുത്തിത്തീർക്കാനുള്ള കോൺഗ്രസിന്റെ പുറപ്പാടാണ് കാണുന്നത്. അതിനു ചില പദ്ധതികൾ തയ്യാറാക്കിയിരിക്കുന്നു. നല്ലത് തന്നെ. മുൻപൊരിക്കൽ ബാംഗ്ലൂരിലെ കോളേജിൽ ചെന്ന് ചോദ്യം ചോദിച്ച് സ്വയം ഇളഭ്യനായ രാഹുൽ നമ്മുടെ മനസിലുണ്ട്. അതിനൊക്കെ ശേഷം ഇപ്പോൾ മറ്റ് രാജ്യങ്ങളിലേക്ക്……. അതിനെ ന്യായീകരിക്കാൻ ഒരു നാണവുമില്ലാതെ കോൺഗ്രസുകാരും.
കോൺഗ്രസുകാരോട് ഒരു അഭ്യർത്ഥന. എന്തുവേണമെങ്കിലും നിങ്ങൾ ചെയ്തോ. രാഹുലിനെക്കൊണ്ട് എന്ത് വേഷം വേണമെങ്കിലും നിങ്ങൾ കെട്ടിച്ചോളൂ . പക്ഷെ അതൊന്നും ഇന്ത്യയിൽ വിലപ്പോവില്ല എന്ന് ഇതിനകം വ്യക്തമായി. ഞാൻ പറയുന്നതല്ല ഇതൊക്കെ. ഇന്നിപ്പോൾ ബിജെപി വിരുദ്ധ പക്ഷത്തുള്ള മറ്റ് രാഷ്ട്രീയകക്ഷികൾ പറയുന്നു, രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മുന്നിൽ നിർത്തി വോട്ടുപിടിക്കാൻ പറ്റില്ലെന്ന്. അതിനുശ്രമിച്ചാൽ തങ്ങൾ തന്നെ ഇല്ലാതാവുമെന്നും അവർ പറയുന്നു. അപ്പോഴാണ് വിദേശത്തു പ്രതിച്ഛായ വളർത്താൻ പുറപ്പെട്ടത്. അതും തിരിച്ചടിച്ചു. ഒന്നിനും മറുപടിയില്ല; ചോദ്യങ്ങളോട് പ്രതികരിക്കുന്നത് കാണുമ്പൊൾ സങ്കടം തോന്നുന്നു……….. ഇന്നിപ്പോൾ ദേശീയ ചാനലുകൾ അത് സംപ്രേഷണം ചെയ്യുന്നു. രാജ്യം അത് കാണുന്നു കേൾക്കുന്നു….ആസ്വദിക്കുന്നു.
Post Your Comments