ന്യൂഡല്‍ഹി: ഭാര്യയുടെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ബന്ധുക്കള്‍ക്കും സുഹൃത്തുകള്‍ക്കും ഷമി എവിടെയാണെന്നതു സംബന്ധിച്ച് യാതൊരു അറിവുമില്ല. താരത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിനും സാധിച്ചിട്ടില്ല. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിക്കു ശേഷമാണ് ഷമിയെയും അനുജനെയുംകുറിച്ച് യാതൊരു വിവരം ഇല്ലാത്തത്.
വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിയോടെ ബന്ധുക്കള്‍ ഷമിയെ വിളിച്ചപ്പോള്‍ ഗാസിയാബാദില്‍ ഗതാഗതക്കുരുക്കില്‍ പെട്ടിരിക്കുകയാണെന്നാണ് വിവരം ലഭിച്ചത്. മാധ്യമങ്ങളെ ഒഴിവാക്കാനും തന്റെ പക്കലുള്ള തെളിവുകള്‍ വെച്ച് കേസിന്റെ കാര്യങ്ങള്‍ നോക്കിക്കോളാമെന്നും ഷമി ബന്ധുക്കളോട് പറഞ്ഞിരുന്നു.
ഭാര്യ ഹസിന് ജഹാനുമായുള്ള പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഷമിയുടെ ബന്ധുക്കളില്‍ ചിലര്‍ കൊല്‍ക്കത്തയിലേക്കു പോയിട്ടുണ്ട്. അതേസമയം ഭാര്യയുടെ പരാതിയില്‍ ഷമിയോട് ബന്ധപ്പെടാന്‍ പോലീസ് ഇതുവരെ ശ്രമിച്ചിട്ടില്ല.
Post Your Comments