സ്ത്രീകളിലാണ് പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലായും യൂറിനറി ഇന്‍ഫെക്ഷന്‍ കണ്ടു വരുന്നത്.നല്ലൊരു ശതമാനം സ്ത്രീകളും ജീവിതത്തില്‍ ഒരിക്കലെങ്കിലും മൂത്രത്തില്‍ പഴുപ്പ് കാരണം ബുദ്ധിമുട്ട് അനുഭവിച്ചിട്ടുളളവരാണ്.വേനല്‍ക്കാലത്താണ് കൂടുതലായി യൂറിനറി ഇന്‍ഫെക്ഷന്‍ കാണപ്പെടുന്നത്. മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ ഒഴിവാക്കാന്‍ പറ്റുന്ന രോഗമാണ് യൂറിനറി ഇന്‍ഫെക്ഷന്‍. അസുഖത്തെതുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങളെ ഒഴിവാക്കാനായി ആന്‍റി ബയോട്ടിക്കുകള്‍ എടുക്കുന്നതിലൂടെ ശരീരത്തിലുണ്ടാക്കുക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നു ഒഴിവാകാനും ഇനി പറയുന്ന മുന്‍കരുതലുകള്‍ സഹായിക്കുന്നു.
വെള്ളം- ധാരാളം വെള്ളം കുടിക്കുക എന്നതാണ് യൂറിനറി ഇന്‍ഫെക്ഷനെ അകറ്റി നിര്‍ത്താനുളള ഏറ്റവും നല്ല മാര്‍ഗ്ഗം.രോഗകാരണമാകുന്ന ബാക്ടീരിയകളെ മൂത്രത്തിലൂടെ പുറന്തളളാന്‍ വെളളം കുടിക്കുന്നതിലൂടെ കഴിയുന്നു. പെണ്‍കുട്ടികള്‍ക്കിടയില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ധാരാളം വെളളം കടിക്കുന്ന സ്വഭാവക്കാരില്‍ യൂറിനറി ഇന്‍ഫെക്ഷന്‍ വളരെ കൂറവാണെന്നു കണ്ടെത്താനായി. കുറച്ചു മാത്രം മൂത്രം പുറത്തു പോകുന്നതും യൂറിനറി ഇന്‍ഫെക്ഷനുമായി വലിയ ബന്ധമാണുളളത്.ബാക്ടീരിയകളെ ഫ്‌ള്ഷ് ചെയ്തു കളയാന്‍ വെളളത്തോളം നല്ല മാര്‍ഗ്ഗം ഇല്ല.
വൈറ്റമിന്‍-സി- മൂത്രത്തില്‍ പഴുപ്പ് ഇല്ലാതാക്കാനുളള നല്ലൊരു മുന്‍കരുതലാണ് വൈറ്റമിന്‍-സിയുടെ ഉപയോഗം. ഓറഞ്ചു പോലുളള സിട്രസ് ഫ്രൂട്ട്‌സ് ഉപയോഗിക്കന്നത് മൂത്രത്തിലെ ബാക്ടീരിയയെ നശിപ്പിക്കുന്നു. ഒരു തവണ കഴിച്ചാല്‍ തന്നെ ആവശ്യത്തിന് വൈറ്റമിന്‍-സി ലഭിക്കുന്ന ഫലങ്ങളാണ് ഓറഞ്ച്,കിവി,ഗ്രേപ്പ് ഫ്രൂട്ട് എന്നിവ. യൂറിനറി ഇന്‍ഫെക്ഷനു കാരണകാരികളായ ബാക്ടീരിയകളെ കൊല്ലാന്‍ സിട്രസ് ഫ്രൂട്ട്‌സിലെ ആസിഡിനു കഴിവുണ്ട്.
ക്യാന്‍ബെറി- ക്യാന്‍ബെറി ജ്യൂസ് യൂറിനറി ഇന്‍ഫെക്ഷനെ വേഗത്തില്‍ കുറക്കാന്‍ കഴിവുളള ഫ്രൂട്ടാണ്. ഇതിന്‍റെ പുളിയാണ് ബാക്ടീരിയകളെ കൊല്ലാന്‍ സഹായകമാകുന്നത്. അതിനാല്‍ പഞ്ചസാര ചേര്‍ത്തു തയ്യാറാക്കുന്ന ക്യാന്‍ബെറി ജ്യൂസ് ഉപയോഗിക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല. സ്ത്രീകളില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ഇരുപത്തിനാല് ആഴ്ച ക്യാന്‍ബെറി ജ്യൂസ് ദിവസവും എട്ട് ഔണ്‍സ് വീതം(240ML)കുടിച്ചവര്‍ക്ക് യൂറിനറി ഇന്‍ഫൈക്ഷന്‍ തീര്‍ത്തും ഇല്ലാതായി എന്നാണ്.
പ്രോബയോട്ടിക്ക്‌സ്- ശരീരത്തിന്‍ ആവശ്യമായ നല്ല ബാക്ടീരിയകളാണ് പ്രോബയോട്ടിക്‌സ്. ഇവ ഭക്ഷണത്തിലൂടെ ലഭ്യമാക്കുക എന്നതും യൂറിനറി ഇന്‍ഫെക്ഷനെ തടുക്കാന്‍ സഹായകമാണ്. തൈരും പുളിപ്പിച്ചു തയ്യാറാക്കുന്ന നമ്മുടെ ഭക്ഷണങ്ങള്‍ക്കെല്ലാം തന്നെ പ്രോബയോട്ടിക്ക് ഗുണങ്ങളുണ്ട്.ദോശ,ഇഡ്‌ലി എന്നിവ ഉദാഹരണം. ഫെര്‍മെന്‍റഡ് കാബേജും മറ്റു പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന കള്‍ച്ചേര്‍ഡ് വെജിറ്റബിള്‍സ് (sauerkratu) മികച്ച പ്രോബയോട്ടിക്കാണ്. വിദേശ രാജ്യങ്ങളില്‍ ഈ ഭക്ഷണത്തിന് വലിയ ഡിമാന്‍ഡാണ് ഉളളത്. ലാക്‌റ്റോബാസില്ലെസെന്ന പ്രോബയോട്ടിക്കിന് യൂറിനറി ഇന്‍ഫെക്ഷന്‍ കുറക്കാനുളള കഴിവുണ്ട്. വയറ്റിലുളള ബാക്ടീരിയകളുടെ സന്തുലനാവസ്ഥ നിലനിര്‍ത്താനും പ്രബയോട്ടിക്കുകള്‍ സഹായിക്കുന്നു. ആന്‍റി ബയോട്ടിക്കുകള്‍ കഴിക്കുന്നതു കൊണ്ട് ഉണ്ടാകുന്ന പാര്‍ശ്വഫലങ്ങളെ ഇല്ലാതാക്കാനും ഇതിനു കഴിവുണ്ട്. ദഹന പ്രശ്നങ്ങള്‍ പലതും ഒഴിവാക്കാനും പ്രോബയോട്ടിക്കുകള്‍ നല്ലതാണ്.
ആരോഗ്യ ശീലങ്ങള്‍- കരുതലാണ് ഏറ്റവും വലിയ മരുന്ന്. ആരോഗ്യശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ തന്നെ രോഗങ്ങള്‍ അകലും. മൂത്രം പിടിച്ചു വെക്കുന്ന ശീലം ഒഴിവാണം. ബാക്ടീരിയകള്‍ വളരാന്‍ കാരണം അധിക സമയം മൂത്രം പിടിച്ചു വെക്കുന്ന സ്വഭാവം കൊണ്ടാണ്. ടോയ്‌ലറ്റില്‍ പോകുമ്പോള്‍ മുന്നില്‍ നിന്നും പിന്നിലേക്കു വേണം വ്യത്തിയാക്കേണ്ടത്. മലദ്വാരത്തിലെ ബാക്ടീരിയകള്‍ മൂത്രനാളിയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ ഇതു സഹായിക്കും.
പ്രക്യതിദത്ത സപ്ലിമെന്‍റുകള്‍- ക്യാന്‍ബെറിയില്‍ നിന്നെടുക്കുന്ന പഞ്ചസാരയാണ് d-mannose. ഇത് യൂൂറിനറി ഇന്‍ഫെക്ഷനെ തടയും. ക്യാന്‍ബെറി സത്തും നല്ലതാണ്.ബെയര്‍ബെറി(ഉവ ഉര്‍സി) ഇല,ജമന്തി വേരും ഇലയും എന്നിവ യൂറിനറി ഇന്‍ഫെക്ഷന്‍ മാറാന്‍ സഹായകമാണ്. വെളുത്തുളളി സത്തിന് ബാക്ടീരിയകളുടെ വളര്‍ച്ച തടയാനാകും.
കുറച്ചു ശ്രദ്ധയും മുന്‍കരുതലും ഉണ്ടെങ്കില്‍ മൂത്രാശയ രോഗങ്ങളെയും ആന്‍റി ബയോട്ടിക്കുകളെ ഒഴിവാക്കി വേനല്‍ക്കാലം ആരോഗ്യപൂര്‍ണ്ണമാക്കാന്‍ കഴിയും.
Post Your Comments