ന്യൂയോര്‍ക്ക്: കൂർക്കംവലി സഹിക്കാനാകാതെ വൃദ്ധയെ കെയർടേക്കർ കൊലപ്പെടുത്തി. 92 കാരിയായ വെറോനിക്കാ ഇവിന്‍സിനെയാണ് കൂര്‍ക്കം വലി ശല്യത്തിന്റെ പേരില്‍ കെയര്‍ടേക്കറായ എന്റിക്ക് ലീവ (47)കൊലപ്പെടുത്തിയത്. ഇവിന്സിെന്റ മുഖത്ത് തലയിണ അമര്‍ത്തിയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ അറുപത് വര്‍ഷമായി ഇതേ അപ്പാർട്ട്മെന്റിലായിരുന്നു പ്രതിയും വൃദ്ധയും താമസിച്ചിരുന്നത്.
also read:പ്രവാസിയുടെ സ്കൂട്ടർ തീവെച്ച് നശിപ്പിച്ച നിലയിൽ
വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. വൃദ്ധയുടെ കൂർക്കംവലി സഹിക്കാനാകാതെ പ്രതി വൃദ്ധയെ കൊലപ്പെടുത്തുകയായിരുന്നു. ശേഷം വിവരം പോലീസിൽ അറിയിച്ചു. ഉടനടി പോലീസ് സ്ഥലത്തെത്തി അബോധാവസ്ഥയിലായിരുന്ന വൃദ്ധയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി പോലീസിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments