തിരുവനന്തപുരം: കേരള പോലീസിന്റെ ക്രൈം മാപ്പിങ് ആപ്പിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയതിനു തുടർന്ന് ആപ്പ് പോലീസ് പിന്‍വലിച്ചു. ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്ധനായ എയ്‌ലറ്റ് ആല്‍ഡേഴ്‌സണ്‍ കഴിഞ്ഞദിവസം ട്വിറ്ററില്‍ കേരളാ പോലീസിന്റെ ക്രൈം മാപ്പിങ് ആപ്പിലെ സുരക്ഷാ വീഴ്ചയുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിനു തൊട്ട് പുറകെയാണ് ക്രൈം മാപ്പിങ് ആപ്പ് കേരള പോലീസ് പിൻവലിച്ചത്.
also read:ബി.ഡി.ജെ.എസ് എന്‍.ഡി.എ വിടുന്നു?
ഇന്ത്യയിലെ ഒരു പോലീസ് വിഭാഗത്തിന്റെ ആഭ്യന്തര ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനിലെ സുരക്ഷാ വീഴ്ച അടുത്ത എട്ടുമണിക്കുറിനുളളില്‍ പരസ്യമാക്കിയായിരുന്നു ട്വീറ്റ്. ഏഴു മണിക്കൂറിനു ശേഷം സംസ്ഥാന പൊലീസ് മേധാവിയുടെ ട്വിറ്റര്‍ പ്രൊഫൈലും ടാഗ് ചെയ്തു. നിര്‍ദേശം വന്നിട്ടും അത്തരമൊരു ആപ്പ് ഉപയോഗിക്കുന്നില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
Post Your Comments