ഇസ്ലാമാബാദ്: മുൻ സൈനിക ഏകാധിപതി പർവേസ് മുഷാറഫിനെ അറസ്റ്റ് ചെയ്യാനും അദ്ദേഹത്തിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാനും പെഷവാർ ചീഫ് ജസ്റ്റീസ് യാഹ്യാ അഫ്രീഡിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗബഞ്ച് പാക് സർക്കാരിന് ഉത്തരവു നൽകി. ഇന്നലെ കോടതി ചേർന്നപ്പോൾ പിടികിട്ടാപ്പുള്ളികളെ തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടിക്രമം എന്താണെന്നു ഫെഡറൽ അന്വേഷണ ഏജൻസിയോടു ജഡ്ജി ആരാഞ്ഞു. തുടർന്നാണ് അറസ്റ്റിന് ഉത്തരവിട്ടത്.
മാർച്ച് 21 വരെ സമയം വേണമെന്നു മുഷാറഫിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി സമ്മതിച്ചില്ല. രാജ്യദ്രോഹക്കേസിൽ വിചാരണ നേരിടുന്ന മുഷാറഫ് ഇപ്പോൾ ദുബായിലാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും നൂറോളം ജഡ്ജിമാരെ പുറത്താക്കുകയും ഉന്നതകോടതികളിലെ മുതിർന്ന ജഡ്ജിമാരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തതിന്റെ പേരിലാണു മുഷാറഫിനെതിരേ കേസെടുത്തത്. 2016മാർച്ചിൽ രാജ്യം വിട്ട മുഷാറഫിനെ നേരത്തെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു.
Post Your Comments