Latest NewsIndiaNewsInternational

വായ്‌പ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്ന് മല്ല്യയുടെ കമ്പനി

 

ബംഗളൂരു: വായ്പ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും 12,400 കോടി രൂപ ആസ്തിയുണ്ടെന്നും മല്ല്യയുടെ കമ്ബനി കോടതിയെ അറിയിച്ചു. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പ എടുത്ത് മുങ്ങിയ വിജയ് മല്ല്യയുടെ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്ന് യുബി കമ്ബനിയാണ് കര്‍ണാടക ഹൈക്കോടതിയുടെ മുമ്ബാകെ വ്യക്തമാക്കിയിരിക്കുന്നത്.

also read: കേ​ന്ദ്ര വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ജേ​ക്ക​ബ് തോ​മ​സ് പരാതി നൽകി

ഇന്ത്യൻ ബാങ്കുകളിൽ നിന്ന് കോടികണക്കിന് രൂപ വായ്‌പയെടുത്ത ശേഷമായിരുന്നു മല്ല്യ ഇന്ത്യ വിട്ടത്. നിരവധി തവണ ഇന്ത്യയിൽ തിരിച്ചെത്താനും, നിയമനടപടികൾ നേരിടാനും മല്ല്യയ്ക്ക് നോട്ടീസ് അയച്ചെങ്കിലും മല്ല്യ ഇതെല്ലം നിഷേധിക്കുകയായിരുന്നു. തുടർന്ന് മല്യയ്ക്കെതിരെ നിയമടപടികളും എടുത്തിരുന്നു.എന്‍ഫോഴ്സ്മെന്റ് വിഭാഗം മല്ല്യയുടെ മുഴുവന്‍ സ്വത്തും കണ്ടുകെട്ടി. എന്നാൽ തങ്ങൾക്ക് വായ്‌പ തിരിച്ചടയ്ക്കാൻ കഴിയുമെന്നാണ് ഇപ്പോൾ കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button