ലക്നൗ: യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശ് സെക്രട്ടറിയേറ്റ് പൂര്‍ണ്ണമായും ഓണ്‍ലൈനിലേക്ക് മാറും. ഏപ്രില്‍ ഒന്നു മുതലാണ് പുതിയ മാറ്റം. മുഖ്യമന്ത്രി യോഗി ആദ്യത്യനാഥാണ് അടുത്തമാസം ഒന്നു മുതല്‍ സെക്രട്ടറിയേറ്റിലെ 93 വിഭാഗങ്ങളും പൂര്‍ണ്ണമായും ഇ-സിസ്റ്റത്തിലേക്ക് മാറുകയാണെന്ന് അറിയിച്ചത്.
ഇതിന്റെ ചുമതല സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേഷന്‍ വിഭാഗമായ സാഡിനാണ് (എസ്‌എഡി). 3,270 കമ്പ്യുട്ടറുകളും, 650 സ്കാനറുകളും സെക്രട്ടറിയേറ്റില്‍ ഇതിനോടകം തന്നെ സ്ഥാപിച്ചുവെന്നും എസ്‌എഡിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി മഹേഷ് ഗുപ്ത പറഞ്ഞു.
read also: ഇന്ത്യ മുഴുവനും താമരയിലേയ്ക്ക് : ആത്മവിശ്വാസത്തോടെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
സെക്രട്ടറിയേറ്റില്‍ ഇനി ആര്‍ക്കും പേപ്പര്‍ ഉപയോഗിക്കേണ്ടി വരില്ലെന്നും, എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും ഇനി മുതല്‍ മന്ത്രിമാരും, ഓഫീസര്‍മാരും ഡിജിറ്റല്‍ ഒപ്പുകള്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ-ഓഫീസ് സിസ്റ്റം 2017-ല്‍ ഒരു തുടക്കമെന്ന നിലയില്‍ ഇരുപത് ഓഫീസുകളിലെ വിവിധ വിഭാഗങ്ങളില്‍ നടപ്പാക്കിയിരുന്നു. പരീക്ഷണത്തില്‍ വിജയിച്ചതോടെ സെക്രട്ടറിയേറ്റില്‍ മുഴുവനായും ഇ-ഓഫീസ് സിസ്റ്റം കൊണ്ടുവരാനാണ് തീരുമാനമെന്നും മഹേഷ് ഗുപ്ത പറഞ്ഞു. മുഖ്യമന്ത്രിയുടെതും, ചീഫ് സെക്രട്ടറിയുടെ ഓഫീസും ഉള്‍പ്പെടെ ബാക്കിയുള്ള 73 വിഭാഗങ്ങളുടെ പണിയും പൂര്‍ത്തിയായെന്നും അദ്ദേഹം അറിയിച്ചു.
അതേ സമയം എല്ലാ മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങളും പരിശീലനവും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം എന്തെങ്കിലും പ്രശ്നങ്ങള്‍ നേരിട്ടാല്‍ കൈകാര്യം ചെയ്യുന്നതിനായി അധികം സ്റ്റാഫുകളെ കൂടി നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments