വാഷിംഗ്‌ടണ്‍•ഉത്തരകൊറിയയും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷത്തില്‍ മഞ്ഞുരുകുന്ന സൂചന നല്‍കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ പുതിയ തീരുമാനം. കിം ജോങ് ഉന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് സന്നദ്ധത അറിയിച്ചതായി ദക്ഷിണ കൊറിയ അറിയിച്ചു.
കൂടുതല്‍ ആണവ/മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്നും ഉത്തര കൊറിയ വിട്ടുനില്‍ക്കുമെന്ന് കിം ഉറപ്പു നല്‍കിയതായും ദക്ഷിണ കൊറിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ചുങ് ഉയി യോങ് പറഞ്ഞു. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേയിലായിരിക്കും കൂടിക്കാഴ്ച. പ്രസിഡന്റ് ട്രംപ് തന്നെ ഇക്കാര്യം അറിയിച്ചതായും ചുങ് പറഞ്ഞു.
സിയോളും പ്യോങ്യാംഗും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ പുരോഗതി അറിയിക്കാനാണ് ചുങ്ങും ദക്ഷിണ കൊറിയന്‍ രഹസ്യാന്വേഷണ ഏജന്‍സി തലവന്‍ സുഹ് ഹൂണും വാഷിംഗ്ടണിലേക്ക് പറന്നത്.t
Post Your Comments