ന്യൂഡല്‍ഹി: ദമ്പതികൾക്ക് പരമാവധി രണ്ടുകുട്ടികള്‍ മാത്രമേ പാടുള്ളുവെന്ന നയം രാജ്യത്ത് നിര്‍ബന്ധമാക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. നയം രൂപീകരിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നും വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നുമാണ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്.
read also: ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പാകിസ്ഥാൻ സ്വദേശി പിടിയിൽ
നയം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന ആവശ്യവുമായി ഫെബ്രുവരി പന്ത്രണ്ടിനാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാവുന്നവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു
Post Your Comments