Latest NewsNewsInternational

കാഴ്ചയില്ലാതെ ജനിക്കുന്നവര്‍ ഉണ്ടാകാം, എന്നാല്‍ ഇത് കണ്ണില്ലാതെ ജനിച്ചയാളുടെ കഥ

ടെന്നീസ്: കാഴ്ചയില്ലാതെ ജനിക്കുന്ന നിരവധി ആള്‍ക്കാരുണ്ട്. എന്നാല്‍ കണ്ണില്ലാതെ ജനിക്കുക എന്ന് ആരും അധികം അങ്ങനെ കേട്ടുകാണില്ല. കാഴ്ചയില്ലാത്തവര്‍ ആകെ 60 പേര്‍ മാത്രമുള്ളു എന്നാണ് വി്വരം. ഇക്കൂട്ടത്തില്‍ പെടുന്ന ഒരാളാണ് ടെന്നീസിലെ വുഡ്ബെറിയിലുള്ള ആറ് വയസുകാരനായ ക്രിസ്റ്റ്യന്‍ ബുച്ചാനന്‍. ടെസിയര്‍ ഫേഷ്യല്‍ ക്ലെഫ്റ്റും മൈക്രോഫ്താല്‍മിയയും അനുഭവിക്കുന്ന അപൂര്‍വം ആള്‍ക്കാരില്‍ ഒരാളാണ് ബുച്ചാന്‍.

കണ്ണുകളുടെ സ്ഥാനത്ത് വലിയ വിടവുകളുമായാണ് ബുച്ചാന്‍ ജനിച്ചുവീണത്. ജനിച്ച് നാല് ദിവസം കഴിഞ്ഞപ്പോഴേക്കും പലവിധ പ്രശ്നങ്ങളും കുട്ടിയില്‍ കാണിച്ചു തുടങ്ങി. തുടര്‍ന്ന് മുലപ്പാല്‍‍ പോലും ട്യൂബിലൂടെയാണ് കൊടുത്തിരുന്നത്. കൂടാതെ ഏഴോളം റീകണ്‍സ്ട്രക്ഷന്‍ ശസ്ത്രക്രിയകള്‍ക്കും ബുച്ചാന്‍ വിധേയനായി. കണ്ണുകൂടി ഇല്ലാത്തത് അവന്‍റെ ജീവിതം നരകതുല്യമാക്കി.

also read: തന്നെ പീഡിപ്പിച്ചയാളെ ശബ്ദത്തിലൂടെ തിരിച്ചറിഞ്ഞ് കാഴ്ചയില്ലാത്ത പെൺകുട്ടി : പ്രതി അറസ്റ്റിൽ

ഇത്രയുമൊക്കെ പരിമിതികള്‍ ഉണ്ടായിട്ടും ബുച്ചാന്‍ ജീവിതത്തെ പൊരുതി തോല്‍പപ്പിക്കുകയാണ്. നിരന്തര ശശ്രമത്തിലൂടെ ബുച്ചാന്‍ വായിക്കാന്‍ പഠിക്കുകയും സാധാരണ കുട്ടികളെ പോലെ ജീവിക്കാന്‍ ശ്രമിക്കുകയുമാണെന്നും തന്‍റെ സഹോദരങ്ങളോട് ഗുസ്തിപിടിക്കാന്‍ പോലും അവന് സാധിക്കുന്നുണ്ടെന്ന് അമ്മ ലാസി പറയുന്നു.

തന്‍റെ മകന്‍റെ അവസ്ഥയ്ക്ക് ക്ലെഫ്റ്റ് ലിപ്, പാലറ്റെ എന്നീ പ്രശ്നങ്ങളാണെന്ന് ലാസി പറയുന്നു. കൂടാതെ മൈക്രോഫ്താല്‍മിയ എന്ന രോഗാവസ്ഥയും അവനുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button