കോട്ടയം: ടേക്ക്ഓഫ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ വഞ്ചിച്ചെന്ന ആരോപണവുമായി കോട്ടയം സ്വദേശി മെറീന. തന്റെ കഥയാണ് ടേക്ക് ഓഫിന്റെ പ്രമേയം. സിനിമ ആരംഭിക്കുന്നതിന് മുന്‍പും ചിത്രീകണ സമയത്തും അണിയറപ്രവര്‍ത്തര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്‌തെങ്കിലും ചിത്രീകരണത്തിന് ശേഷം തന്നെ വഞ്ചിച്ചെന്നാണ് മെറീനയുടെ ആരോപണം. ചിത്രം തീയേറ്ററുകളില്‍ വന്‍വിജയം കൊയ്തിട്ടും ഇപ്പോള്‍ സംസ്ഥാന അവാര്‍ഡ് നേടിയിട്ടും അണിയറ പ്രവര്‍ത്തകര്‍ തന്നെ അവഗണിച്ചെന്നും ഒരുി ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
reade also: മുഹമ്മദ് ഷമി വാതുവെപ്പ് സംഘത്തിലെ കണ്ണി; വെളിപ്പെടുത്തലുമായി ഭാര്യ
ഇറാഖില്‍ നിന്ന് പ്രശ്‌നങ്ങള്‍ കാരണം ജോലി ഉപേക്ഷിച്ച് രക്ഷപ്പെട്ട് നാട്ടിലെത്തിയ മെറീന മൂന്ന് വര്‍ഷത്തോളം ജോലിയില്ലാതെ ബുദ്ധിമുട്ടിയിരുന്നു. പള്ളിക്കത്തോടുള്ള ബേക്കറിയില്‍ താല്‍ക്കാലിക ജീവനക്കാരിയാണ് മെറീനയിപ്പോള്‍.
ഇറാഖില്‍ നിന്ന് രക്ഷപ്പെട്ട സംഭവം ഡോക്യുമെന്ററിയാക്കാനാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെ സമീപിച്ചതെന്ന് മറീന പറയുന്നു. പിന്നീടാണ് അത് വികസിച്ച് സിനിമയിലേക്ക് നീണ്ടത്. അങ്ങനെയാണ് ഇറാഖിലെ ആശുപത്രിയില്‍ വച്ച് മെറീനയുടെ ഫോണില്‍ പതിഞ്ഞ ഫോട്ടോകള്‍ മഹേഷ് നാരായണന് കൈമാറുന്നത്. ഈ ചിത്രങ്ങളാണ് സിനിമയുടെ അവസാനം കാണിക്കുന്നത്.
സിനിമയുടെ ചിത്രീകരണ സമയത്തും റിലീസ് സമയത്തും ചിത്രത്തിന്റെ പരസ്യപ്രചാരണത്തിന്റെ ഭാഗമായി മെറീനയെയും അണിയറ പ്രവര്‍ത്തകര്‍ കൂടെക്കൂട്ടിയിരുന്നു. ബേക്കറിയിലെ ജോലി മുടക്കിയുള്ള ഈ യാത്രയിലും യാത്രാക്കൂലിക്ക് പുറമെ ഒരു സാമ്പത്തിക സഹായവും കിട്ടിയില്ലെന്ന് മെറീന പറയുന്നു.
Post Your Comments