വൈക്കം : കെ.എസ്.ഇ.ബി എക്സി.എൻജിനിയർ വെച്ചൂർ കരിപ്പടപ്പള്ളിൽ കെ.എസ്.ഉമാമഹേശ്വരത്തെ (53) വീടിന്റെ ടെറസ്സിന്റെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് സംഭവമുണ്ടായത്. അമിത ജോലി ഭാരത്തെ തുടർന്നുള്ള സമ്മർദ്ദം മൂലമാണ് ആത്മഹത്യയെന്നാണ് ആരോപണം.
വൈദ്യുതി ബോർഡിൽ നടപ്പിലാക്കുന്ന ഭരണ പരിഷ്കാരങ്ങളുടെ ഭാഗമായ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിന്റെ പള്ളം സർക്കിളിലെ ചീഫ് പവർസോൺ പ്ലാനറിന്റെ ചുമതല വഹിച്ചു വരികയായിരുന്നു ഇദ്ദേഹം. വൈക്കം ഡിവിഷൻ എക്സി.എൻജിനിയറായിരുന്ന ഉമാമഹേശ്വരൻ രണ്ട് മാസം മുൻപാണ് പി.എം.യു വിലേക്ക് മാറ്റപ്പെട്ടത്. പള്ളം സർക്കിളിന് കീഴിൽ 32 സെക്ഷൻ ഓഫീസുകളുണ്ട്. ഓരോ സെക്ഷനിലും നിരവധി പ്രോജക്ടുകളാണുള്ളത്.
Post Your Comments