ന്യൂഡല്‍ഹി: കൗമാരക്കാരന് ബന്ധുവായ യുവാവിനെ വെടിവച്ച് കൊന്നു. തോക്ക് ചൂണ്ടി സെല്‍ഫി എടുക്കുന്നതിനിടെ പതിനേഴുകാരൻ സ്കൂള്‍ അധ്യാപകനായ പ്രശാന്ത് ചൗഹാനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പതിനേഴുകാരനെതിരെയും ഇയാളുടെ പിതാവിനെതിരെയും കേസെടുത്തിട്ടുണ്ട്.
Read Also: നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ
പ്രശാന്ത് ചൗഹാന് തന്റെ ബന്ധുവീട്ടില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. വെടിയേറ്റ ചൗഹാനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.വെടിയേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ഉടൻ തന്നെ ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയും പോലീസെത്തി തുടർ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
Post Your Comments