Latest NewsNewsInternational

പെണ്ണായിപ്പിറന്നാല്‍ അനുഭവിക്കേണ്ട പ്രാകൃതമായ ക്രൂര ആചാരങ്ങള്‍ ഇവയാണ്

പെണ്ണായി പിറന്നതുകൊണ്ട് ഒരു സ്ത്രീ എന്തെല്ലാം അനുഭവിക്കണമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരുപക്ഷേ കേരളത്തിലും ഇന്ത്യയിലും സ്ത്രീകള്‍ക്കു മാത്രമായി പ്രത്യേകിച്ച് ആചാരങ്ങള്‍ ഒന്നുമില്ലെങ്കിലും പല ഉള്‍നാടന്‍ രാജ്യങ്ങളിലും പെണ്‍കുട്ടികള്‍ നേരിടുന്ന ക്രൂരമായ പ്രാകൃത ആചാരങ്ങള്‍ കേട്ടാല്‍ ഒരുപക്ഷേ അത് അവിശ്യസനീയമായി തോന്നിയേക്കാം. പല്ലു കൂര്‍പ്പിക്കലും ചേലാകര്‍മവും മാറിടം കരിക്കലുമൊക്കെ പെണ്‍കുട്ടികള്‍ നേരിടുന്ന ആചാരങ്ങളാണ്.

പാതിവ്രത്യത്തിനായുള്ള ക്രൂരത (ചേലാകര്‍മം)

ആണ്‍കുട്ടികളില്‍ ചേലാകര്‍മം നടതക്കുന്നത് നമുക്കറിയാം. എന്നാല്‍ പെണ്‍കുട്ടികളിലെ ചേലാകര്‍മമോ? ആരും ഞെട്ടണ്ട ഇത്തരം പ്രാകൃത ആചാരം നടക്കുന്നത് ആഫ്രിക്ക, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ 29 രാജ്യങ്ങളിലാണ്. പരമ്പരാഗതവും പ്രാകൃതവുമായ ആചാരത്തിന്റെ പേരില്‍ മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ചാണ് പെണ്‍കുട്ടികളില്‍ ചേലാകര്‍മം നടത്തുന്നത്. സ്വന്തം ജീവന്‍ പോകുന്ന വേദനയാണ് ഇതിനെന്ന് അറിയാമെങ്കിലും സ്ത്രീകള്‍ പോലും ഇതിന് കൂട്ടുനില്‍ക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇന്ത്യയിലെ ചില പ്രദേശങ്ങളിലും ഇത് നടക്കുന്നുണ്ട് എന്നാണ് മറ്റൊരു സത്യം.

മാറിടം കരിക്കല്‍

വെറുമൊരു മിഥ്യാ ധാരണണയുടെ പുറത്താണ് പെണ്‍കുട്ടികളിലെ മാറിടം കരിക്കല്‍ അച്ച് ആചാരം നിലനില്‍ക്കുന്നത്. പെണ്‍കുട്ടികളില്‍ ആകര്‍ഷണീയതയുള്ളതും ഭംഗി നല്‍കുന്നതുമായ ഒരു അവയവമാണ് മാറിടം. അതിനാല്‍ തന്നെ മാറിടമുള്‍പ്പെടെയുള്ള ലൈംഗീകാവയവങ്ങള്‍ മാനഭംഗശ്രമങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ആഫ്രിക്കന്‍ ജനതയുടെ വിശ്വാസം. അത് തടയാനാണ് കൗമാരക്കാരികളായ സ്ത്രീകളുടെ മാറിടങ്ങള്‍ കരിക്കുന്നത്.

കട്ടിയേറിയ കല്ലുകള്‍, ചട്ടുകം, ഇരുമ്പ് തകിടുകള്‍ തുടങ്ങിയവ ചുട്ടുപഴുപ്പിച്ച് മാറിടത്തില്‍വച്ച് സ്തനങ്ങള്‍ കരിക്കും. ഇത് പലതവണ ആവര്‍ത്തിക്കും. ഇങ്ങനെ മാറിടത്തിലേല്‍ക്കുന്ന ശക്തമായ പൊള്ളലുകള്‍ സ്തന വളര്‍ച്ചയ്ക്കുള്ള ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടയും. ഇതോടെ പ്രായമായിവരുന്ന പെണ്‍കുട്ടികള്‍ പുരുഷന്മാരാണോ സ്ത്രീകളാണോ എന്നകാര്യം പെട്ടെന്ന് ആര്‍ക്കും കണ്ടെത്താനാവില്ല. ഇത് പീഡനത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നും പെണ്‍കുട്ടികളിലെ ആകര്‍ഷണ സ്വഭാവത്തെ അകറ്റി നിര്‍ത്തുമെന്നും ആഫ്രിക്കക്കാരുടെ വിശ്വാസം.

പ്രദേശത്തെ സമ്പന്ന കുടുംബങ്ങളാകട്ടെ സ്തനങ്ങളെ സമ്മര്‍ദത്തിലൂടെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഇലാസ്റ്റിക് ബെല്‍റ്റുകളെയാണ് ആശ്രയിക്കുക. കൗമാരക്കാരികളുടെ സ്തനങ്ങള്‍ക്ക് മുകളിലൂടെ ഇത്തരം ഇറുകിയ ബെല്‍റ്റുകള്‍ സ്ഥാപിക്കും. സ്ഥിരമായുള്ള ബെല്‍റ്റുപയോഗം സ്തനവളര്‍ച്ചയെ പൂര്‍ണമായും തടയുന്നു.

പല്ലുകളിലെ കൊത്തുപണി

സുമാത്ര ദ്വീപിലെ ഗോത്രവിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ പല്ലിന്റെ അഗ്രത്തിന് മൂര്‍ച്ചവരുത്താന്‍ ഉളി കൊണ്ട് കൊത്തുപണി നടത്താറുണ്ട്. വേദന ഏറെ സഹിക്കേണ്ടി വരുന്ന ഈ ആചാരം അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.

കരച്ചില്‍ കല്ല്യാണം

ചൈനയിലെ വിചിത്രമായ ഒരു ആചാരമാണ് കരച്ചില്‍ കല്ല്യാണം. കല്യാണത്തിന് ഒരുമാസം മുമ്പേ എല്ലാ രാത്രികളിലും വധു അലമുറയിട്ട് കരയണം. ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലാണ്, ഷൂഒ താങ്ങ് എന്ന വിചിത്രമായ ആചാരം നിലനില്‍ക്കുന്നത്. ഈ അനുഷ്ഠാന പ്രകാരം പ്രതിശ്രുത വധു കരയാന്‍ വിസമ്മതിച്ചാല്‍, അമ്മ ക്രൂരമായി മര്‍ദ്ദിച്ച് കരയിപ്പിക്കണം.

സ്വന്തം മറുപിള്ളയെ തിന്നേണ്ടി വരുന്ന അമ്മമാര്‍

ചൈനയിലും മറ്റു ചില രാജ്യങ്ങളിലും അമ്മമാര്‍ പ്രസവശേഷം സ്വന്തം മറുപിള്ളയെ തിന്നുന്നു. അമ്മയുടെ ഉദരത്തില്‍ വളര്‍ന്നുതുടങ്ങുന്ന കുഞ്ഞിന് പ്രാണവായുവും പോഷകങ്ങളും ലഭിക്കുന്നത് മറുപിള്ള(പ്ലാസന്റ)യിലൂടെയാണ്. ഗര്‍ഭപാത്ര ഭിത്തിയില്‍ പറ്റിപ്പിടിച്ച് കിടക്കുന്ന മറുപിള്ള വഴിയാണ് കുഞ്ഞിന് ആവശ്യമായതെല്ലാം അമ്മ കൈമാറുന്നത്. കുഞ്ഞ് പിറക്കുന്ന വേളയില്‍ മറുപിള്ളയും അടര്‍ന്ന് പുറത്തേക്ക് വരും. ചൈനയില്‍ മറുപിള്ള കറിവച്ച് കഴിക്കുന്നവര്‍ വരെയുണ്ട്. 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ചൈനാക്കാര്‍ ഇത് ശീലമാക്കിയിരുന്നു.

പെണ്‍കുട്ടിക്ക് നിര്‍ബന്ധിത ആഹാരം

മൌറിടാനിയയില്‍ കണ്ടുവരുന്ന ഒരു ആചാരമാണ് പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഭക്ഷണം നല്‍കുന്നത്. ഇവിടെ ദിവസവും 16,000 കലോറിയോളം വരുന്ന ഭക്ഷണം നിര്‍ബന്ധിച്ച് കഴിപ്പിച്ചാണ് പെണ്‍കുട്ടികളെ വിവാഹ ജീവിതത്തിനായി ഒരുക്കുന്നത്. വളരെ ചെറുപ്രായത്തിലെ കുട്ടികളെ ഇങ്ങനെ നിര്‍ബന്ധിച്ച് ആഹാരം കഴിപ്പിച്ച് തുടങ്ങും. അവര്‍ക്ക് അനാരോഗ്യം ഉണ്ടാക്കരുത് എന്ന് കരുതിയാണ് ഇങ്ങനെ നിര്‍ബന്ധിപ്പിച്ചുള്ള ആഹാരം കഴിപ്പിക്കല്‍.

വധുവിനെ തട്ടിക്കൊണ്ടു പോയി വിവാഹം

റോമാനി ജിപ്സികളുടെ ഇടയിലുള്ള ഒരു ആചാരമാണിത്. അവിടെ വധുവിനെ തട്ടിക്കൊണ്ട് പോകുന്നത് നിയമവിധേയമാണ്. എന്നാല്‍, തട്ടികൊണ്ട് പേയി 3-5 ദിവസം ബന്ദിയാക്കി വെച്ചാല്‍ മാത്രമേ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ കഴിയും. പെണ്‍കുട്ടിയുടെ ഇഷ്ടത്തിന് അല്ല അധീശത്വത്തിനും ആണ്‍പോരിമയ്ക്കുമാണ് ഇവിടെ പ്രാധാന്യം.

സ്ത്രീ ശരീരങ്ങളിലെ റ്റാറ്റൂ

പരാഗ്വേ , ബ്രസീല്‍ എന്നിവിടങ്ങളിലെ ഗോത്രവര്‍ഗ്ഗത്തിലുള്ള പെണ്‍കുട്ടികള്‍ പുരുഷന്മാരെ ആകര്‍ഷിക്കാന്‍ വേണ്ടി ശരീരത്തില്‍ വേദനയേറിയ റ്റാറ്റൂ കുത്താന്‍ നിര്‍ബന്ധിതരാവുന്നു. തോളിലും വയറിലും നെഞ്ചിലും പച്ചകുത്തുന്നതാണ് പെണ്‍സൗന്ദര്യത്തിന്റെ കാതല്‍ എന്ന കാഴ്ചപാടാണ് ഇതിന്റെ ആധാരം.

നിര്‍ബന്ധിത അടിക്കല്‍ ചടങ്ങ്

ബ്രസീലിലെ ഉവാവൂപ്സിലെ ഗോത്രവര്‍ഗ്ഗത്തിന്റെ ഇടയില്‍ സ്ത്രീകളുടെ ആര്‍ത്തവ ചടങ്ങില്‍ അവരെ നഗ്‌നരായി തെരുവില്‍ കൊണ്ടുവന്ന് മരണം അല്ലെങ്കില്‍ അവര്‍ അബോധാവസ്ഥയിലാകും വരെ അടിക്കുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ഈ പീഢനത്തിനുപിന്നിലെ വിശ്വാസം ഞെട്ടിക്കുന്നതാണ്. ഈ പീഡനങ്ങള്‍ തരണം ചെയ്യുന്നവര്‍ക്ക് മാത്രമേ വിവാഹം കഴിക്കാന്‍ യോഗ്യത ഉള്ളൂ എന്നാണ് ഇവരുടെ ഇടയിലുള്ള വിശ്വാസം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button