വേനല്‍ക്കാലം വരുമ്പോള്‍ നമ്മളെല്ലാവരും ഒരുപോലെ ആശങ്കപ്പെടുന്നത് നമ്മുടെ മുടിയെ കുറിച്ച് ഒര്‍ത്ത് തന്നെയായിരിക്കും. നമ്മുടെ ശരീരത്തിന്റെ കാര്യം പോലെ തന്നെ മുടക്കും ഇത്രയും ചൂടിനെ സഹിക്കാന്‍ കഴിയില്ല. അതുകൊണട്തന്നെ വേനല്‍ക്കാലമാകുമ്പോഴേക്കും മുടികളെല്ലാം വരണ്ടുണങ്ങിയിട്ടുണ്ടായിരിക്കും. എന്നാല്‍ ഇത്തവണത്തെ വേനലില്‍ നിന്നും നമുക്ക് മുടിയെ ഒന്ന് രക്ഷിച്ചാലോ? എങ്ങനെയെന്നല്ലേ…നമ്മുടെ വീട്ടിലുള്ള സാധനങ്ങള്‍ കൊണട്തന്നെ മുടിക്ക് സംരക്ഷണമൊരുക്കാം.
വാഴപ്പഴം, തൈര്, തേന്‍
വാഴപ്പഴങ്ങളില്‍ വൈറ്റമിന്‍ സി യും നിരോക്‌സീകാരികളും മറ്റു പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാല്‍ അവ വരണ്ട മുടിക്ക് പുതുജീവന്‍ നല്‍കാന്‍ സഹായിക്കും. ഇനി പറയുന്ന മാസ്‌ക് നിങ്ങളുടെ മുടി സ്‌നിഗ്ധവും മൃദുലവുമാക്കും. ഇത് വേനലില്‍ മുടിക്കു പറ്റാവുന്ന പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ സഹായിക്കും.
ചേരുവകള്‍
പാകമായ വാഴപ്പഴം ഒന്ന്
¼ കപ്പ് തേന്‍
½ കപ്പ് തൈര്
നിര്‍മ്മിക്കുന്ന രീതി :
വാഴപ്പഴം കുഴമ്പു പരുവത്തില്‍ ഉടച്ച ശേഷം മറ്റു ചേരുവകളും ചേര്‍ക്കുക. ഈ മിശ്രിതം മുടിയില്‍ പുരട്ടി അരമണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഒരു ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.
കോഴി മുട്ട
നിങ്ങളുടെ മുടിക്ക് തിളക്കം നല്‍കുന്ന ഒരു ഉഗ്രന്‍ ചേരുവയാണിത്. മുടികളുടെ അറ്റം പൊട്ടുന്നതും മുടിയിഴകള്‍ പരസ്പരം ഒട്ടിപ്പിടിക്കുന്നത് ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.
ചേരുവകള്‍
കോഴി മുട്ട – ഒന്ന്
ഒലിവെണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
വൈറ്റമിന്‍ ഇ ക്യാപ്‌സൂള്‍ – ഒന്ന്
നിര്‍മ്മിക്കുന്ന രീതി
വൈറ്റമിന്‍ ഇ ക്യാപ്‌സൂളിനൊപ്പം മുട്ടയും ഒലിവെണ്ണയും അടിച്ചു ചേര്‍ക്കുക (ക്യാപ്‌സൂള്‍ പൊളിച്ച് ഉള്ളടക്കം മാത്രം എടുക്കുക). മുടിവേരുകളിലടക്കം മുടിയിലുടനീളം ഈ മിശ്രിതം തേച്ചു പിടിപ്പിക്കണം. മുപ്പത് മിനിറ്റു നേരം കഴിഞ്ഞ് വീര്യം കുറഞ്ഞ ഒരു ഷാമ്പൂ ഉപയോഗിച്ച് ഇത് കഴുകി കളയാം. കണ്ടീഷനര്‍ ഉപയോഗിക്കേണ്ട ആവശ്യമേയില്ല.
വെണ്ണപ്പഴവും തേനും
വെണ്ണപ്പഴത്തില്‍ ധാരാളം വൈറ്റമിനുകളും പ്രകൃതിദത്ത എണ്ണകളും അടങ്ങിയിരിക്കുന്നതിനാല്‍ അവ തലമുടിക്ക് തിളക്കം നല്‍കുന്നതിനൊപ്പം മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. തേന്‍ തലമുടിക്ക് ആരോഗ്യം നല്‍കുന്നതിനൊപ്പം അതിനെ മൃദുവായി സൂക്ഷിക്കുകയും ചെയ്യുന്നു.
ചേരുവകള്‍
പാകമായ വെണ്ണപ്പഴം ഒന്ന്
രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍
നിര്‍മ്മിക്കുന്ന വിധം :
വെണ്ണപ്പഴത്തിന്റെ പള്‍പ്പ് ചുരണ്ടിയെടുത്ത് ഒരു ചെറിയ പാത്രത്തില്‍ ശേഖരിക്കുക. അല്‍പ്പം തേന്‍ ചേര്‍ത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. മുടിവേരുകളില്‍ അടക്കം ഈ മിശ്രിതം നന്നായി തേച്ചുപിടിപ്പിക്കുക. ഇരുപത് മിനിറ്റിനു ശേഷം മുടി കഴുകാം.
ഉലുവ
വേനല്‍ക്കാലത്തെ ചൂടില്‍ താരന്‍ ഉണ്ടായേക്കാം. താരനും തലചൊറിച്ചിലിനും തലമുടിയുടെ പ്രശ്‌നങ്ങള്‍ക്കും ഉലുവ നല്ലൊരു ഔഷധമാണ്.
ചേരുവകള്‍ :
രണ്ട് ടേബിള്‍ സ്പൂണ്‍ ഉലുവ
ഒരു കപ്പ് വെള്ളം
നിര്‍മ്മിക്കുന്ന വിധം
ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. രാവിലെ, ഇതെടുത്ത് കുഴമ്പു പരുവത്തില്‍ അരച്ചെടുക്കുക. മെച്ചപ്പെട്ട ഫലത്തിന് വേണമെങ്കില്‍ ഇതിനൊപ്പം അല്‍പ്പം തൈരും ചേര്‍ക്കാം. ഇത് മുടിയില്‍ പുരട്ടി അരമണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാം.
Post Your Comments