Latest NewsNewsInternational

പ്രമുഖ സംവിധായകനെതിരെ ലൈംഗീകാരോപണവുമായി നായികമാര്‍

സിയോള്‍ കൊറിയന്‍ സംവിധായകന്‍ കിം കി ഡുകിനെതിരെ ലൈംഗീകാരോപണവുമായി നടിമാര്‍ രംഗത്ത്​. നടിയുടെ ആരോപണത്തെ തുടര്‍ന്ന്​ കിം കി ഡുക്​ മുമ്പ്​ കോടതി കയറിയിരുന്നു. നടിക്ക്​ നഷ്​ടപരിഹാരമായി 5000 ഡോളര്‍ നല്‍കാന്‍ കോടതി വിധിക്കുകയും പീഡിപ്പിച്ചതിന്​ തെളിവില്ലാത്തതിനാല്‍ കേസ്​ തള്ളിപ്പോവുകയാണ്​ ഉണ്ടായത്​. സൗത്ത്​ കൊറിയന്‍ ദേശീയ ചാനലുകളിലൂടെയാണ്​ നടിമാര്‍ ആരോപണമുന്നയിച്ചത്​.

ലൈംഗികമായി ഉപയോഗിക്കുക, ബലാത്സംഘം എന്നിവയാണ്​ കിം കി ഡുകിനെതിരെ നടിമാര്‍ ആരോപിച്ചത്​. സിനിമയില്‍ നിന്നും നടിയെ ഒഴിവാക്കുകയും ചെയ്​തിരുന്നു. സിനിമ ഇറങ്ങി നാലുവര്‍ഷം കഴിഞ്ഞാണ്​ പൊതു സമൂഹത്തിന്​ മുമ്പില്‍ നടിയുടെ വെളിപ്പെടുത്തല്‍. സിനിമയില്‍ നിന്നും നടിയെ ഒഴിവാക്കുകയും ചെയ്​തിരുന്നു.

സിനിമയുടെ സെറ്റില്‍ വച്ച്‌​ സംവിധായകന്‍ കിം കി ഡുക്​ ബലാത്സംഘം ചെയ്​തെന്നും കിടപ്പട പങ്കിട്ടാല്‍ അടുത്ത ചിത്രത്തിലും ഉള്‍പെടുത്താമെന്ന്​ പറഞ്ഞെന്നാണും​ മറ്റൊരു നടിയുടെ ആരോപണം. മുഖം മറച്ച്‌​ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ഒരു നടി സംവിധായക​ന്‍ ക്രൂരമായി പീഡിപ്പിച്ചെന്ന്​ പറഞ്ഞു. കിം കി ഡുകി​​െന്‍റ ഏറ്റവും പ്രശസ്​തമായ ചിത്രങ്ങളില്‍ ഒന്നായ മോബിയസി​​െന്‍റ സെറ്റില്‍ വച്ച്‌​ ലൈംഗികമായി ഉപയോഗി​​ച്ചെന്നാണ്​ ആരോപണം. തനിക്ക്​ പല സ്​ത്രീകളുമായി ബന്ധമുള്ളതായും അതൊക്കെ അവരുടെ സമ്മതത്തോടെയാ​ണെന്നാണ്​ കിം കി ഡുകി​​ന്‍റെ പ്രതികരണം വന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button