CinemaLatest NewsNews

ലൈംഗിക ആരോപണം; കെവിൻ സ്പേസിയോട് പകവീട്ടി പ്രേക്ഷകർ

കെവിന്‍ സ്‌പേസിയുടെ സിനിമ കാണാന്‍ ടിക്കറ്റ് എടുത്തത് വെറും 14 പേര്‍

ലൈംഗിക അതിക്രമങ്ങൾ സ്വന്തം പേരിൽ ഒരുപാട് ഉള്ളയാൾ ആണ് ഹോളിവുഡ് താരം കെവിൻ സ്പേസി. മീ ട്ടു ക്യാമ്പയിനുകൾക്ക് ശേഷം ആണ് കെവിൻ സ്പേസിക്ക് എതിരെയുള്ള ആരോപണങ്ങൾ കൂടുതൽ ശക്തിപ്പെട്ടത്. പക്ഷെ ഇപ്പോൾ സ്പേസിക്ക് എതിരെ പകവീട്ടിയിരിക്കുകയാണ് പ്രേക്ഷകർ. കഴിഞ്ഞ ദിവസം സ്പേസി അഭിനയിച്ച് പുറത്തിറങ്ങിയ ബില്യണീയര്‍ ബോയ്‌സ് എന്ന സിനിമ തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ ആദ്യ ദിവസ കളക്ഷൻ എല്ലാരേം ഞെട്ടിച്ചിരിക്കുകയാണ്. 126 ഡോളർ ആണ് ചിത്രത്തിന്റെ ആദ്യദിന വരുമാനം. ഒരു ടിക്കറ്റിന് ശരാശരി 9 ഡോളറാണ് യുഎസിലെ നിരക്ക്. അങ്ങനെ നോക്കിയാല്‍ കെവിന്‍ സ്‌പേസിയുടെ സിനിമ കാണാന്‍ ടിക്കറ്റ് എടുത്തത് വെറും 14 പേര്‍.

ബില്യണര്‍ ബോയ്‌സ് ക്ലബ് എന്ന ചിത്രത്തിൽ സ്പേസിക്ക് സഹനടന്റെ വേഷം ആണ്. മാത്രമല്ല ചിത്രീകരണം നടക്കുന്ന സമയം അദ്ദേഹത്തിനെതിരായുള്ള ലൈംഗിക അതിക്രമ വാർത്തകൾ പുറത്തു വന്നിരുന്നില്ല. അതുകൊണ്ട് തന്നെ സ്പേസിയെ പുറത്താക്കാൻ കഴിഞ്ഞിരുന്നില്ല. നെറ്റ്ഫ്‌ളിക്‌സിന്‍ഡറെ ഹൗസ് ഓഫ് കാര്‍ഡ്‌സ്, റിഡ്‌ളെ സ്‌കോട്ടിന്റെ ഓള്‍ മണി ഇന്‍ ദ് വേള്‍ഡ് എന്നിവയില്‍നിന്ന് കെവിന്‍ സ്‌പേസിയെ പുറത്താക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button