ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി(ടിഡിപി) എന്‍ഡിഎ വിടാനൊരുങ്ങുന്നു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി വേണമെന്ന ആവശ്യം ടിഡിപി നിരസിച്ചതിനെ തുടര്‍ന്നാണിത്. ടിഡിപിയുടെ രണ്ട് മന്ത്രിമാരെയും ഉടന്‍തന്നെ പിന്‍വലിച്ചേക്കും.
കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ മുന്നണിയിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയാണു ടി.ഡി.പി. ആന്ധ്രയ്ക്കു പ്രത്യേക പദവി നല്‍കില്ലെന്ന് ഇന്നലെ വൈകിട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചതാണു പുതിയ പ്രകോപനം. ആന്ധ്ര വിഭജനത്തെ തുടര്‍ന്നു ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
also read: ആരും ചിരിക്കരുത് ! താന്‍ നേടിയ ബിരുദത്തെക്കുറിച്ച് എം.എല്‍.എയുടെ വെളിപ്പെടുത്തല്‍
അതേസമയം പ്രത്യേക പരിഗണന ഉന്നയിച്ച് 29 തവണയാണു താന്‍ ഡല്‍ഹി സന്ദര്‍ശിച്ചതെന്നു ചന്ദ്രബാബു നായിഡു അറിയിച്ചു. ‘പ്രത്യേക പദവി നമ്മുടെ അവകാശമാണ്. ജനങ്ങളുടെ ആവശ്യമാണ്. ഇതു കോപവചനമല്ല’- അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി അണികളില്‍ 95 ശതമാനവും സഖ്യം വിടുന്നതിനോട് യോജിപ്പുള്ളവരാണെന്നും ടിഡിപി നേതാക്കള്‍ വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭയിലെ ടിഡിപി മന്ത്രിമാര്‍ ഇന്നു രാജിവയ്ക്കുമെന്നാണു സൂചന. വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവും ടെക്‌നോളജി മന്ത്രി വൈഎസ് ചൗധരിയുമാണു ടിഡിപിയെ പ്രതിനിധീകരിച്ചു കേന്ദ്രമന്ത്രിസഭയിലുള്ളത്.
Post Your Comments