സിയോള്‍: കൊറിയന്‍ സംവിധായകന് കിം കി ഡുകിനെതിരെ ലൈംഗീകരോപണവുമായി നടിമാര്‍ രംഗത്ത്. നടിയുടെ ആരോപണത്തെ തുടര്‍ന്ന് കിം കി ഡുക് മുമ്പ് കോടതി കയറിയിരുന്നു. നടിക്ക് നഷ്ടപരിഹാരമായി 5000 ഡോളര്‍ നല്കാന് കോടതി വിധിക്കുകയും പീഡിപ്പിച്ചതിന് തെളിവില്ലാത്തതിനാല്‍ കേസ് തള്ളിപ്പോവുകയാണ് ഉണ്ടായത്. സൗത്ത് കൊറിയന്‍ ദേശീയ ചാനലുകളിലൂടെയാണ് നടിമാര്‍ ആരോപണമുന്നയിച്ചത്.
Also Read : ഭാര്യയുടെ ലൈംഗികാവയവത്തിൽ ഭർത്താവ് ബോംബ് വെച്ചു കൊലപ്പെടുത്തി
ലൈംഗികമായി ഉപയോഗിക്കുക, ബലാത്സംഘം എന്നിവയാണ് കിം കി ഡുകിനെതിരെ നടിമാര്‍ ആരോപിച്ചത്. സിനിമയില്‍ നിന്നും നടിയെ ഒഴിവാക്കുകയും ചെയ്തിരുന്നു. സിനിമ ഇറങ്ങി നാലുവര്‍ഷം കഴിഞ്ഞാണ് പൊതു സമൂഹത്തിന് മുമ്പില്‍ നടിയുടെ വെളിപ്പെടുത്തല്‍. സിനിമയില്‍ നിന്നും നടിയെ ഒഴിവാക്കുകയും ചെയ്തിരുന്നു.
സിനിമയുടെ സെറ്റില്‍ വച്ച് സംവിധായകന് കിം കി ഡുക് ബലാത്സംഘം ചെയ്തെന്നും കിടപ്പട പങ്കിട്ടാല്‍ അടുത്ത ചിത്രത്തിലും ഉള്‍പെടുത്താമെന്ന് പറഞ്ഞെന്നാണും മറ്റൊരു നടിയുടെ ആരോപണം. മുഖം മറച്ച് ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ഒരു നടി സംവിധായകന് ക്രൂരമായി പീഡിപ്പിച്ചെന്ന് പറഞ്ഞു. കിം കി ഡുകിെന്റ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളില്‍ ഒന്നായ മോബിയസിെന്റ സെറ്റില്‍ വച്ച് ലൈംഗികമായി ഉപയോഗിച്ചെന്നാണ് ആരോപണം. തനിക്ക് പല സ്ത്രീകളുമായി ബന്ധമുള്ളതായും അതൊക്കെ അവരുടെ സമ്മതത്തോടെയാണെന്നാണ് കിം കി ഡുകിന്റെ പ്രതികരണം വന്നിട്ടുണ്ട്.
Post Your Comments