Latest NewsKeralaNews

മെയ് മുതല്‍ കേരളത്തില്‍ നോക്കുകൂലി ഇല്ലെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മെയ് മാസം ഒന്ന് മുതല്‍ നോക്കുകൂലി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. ട്രേഡ് യൂണിയനുകള്‍ ഇതിന് പിന്തുണ പ്രഖ്യാപിച്ചു. തൊഴിലാളി സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നത് അവസാനിപ്പിക്കും.ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നോക്കുകൂലി പ്രശ്നം അവസാനിപ്പിക്കുന്നതിന് തൊഴിലാളി സംഘടനകളുടെ യോഗം വിളിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

read also: ഭൂമി സംവരണം സംബന്ധിച്ച് പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സംസ്ഥാന സര്‍ക്കാര്‍

മാത്രമല്ല തങ്ങളുടെ തൊഴിലാളികളെ ജോലിക്ക് എടുത്താല്‍ മാത്രമേ പണി നടത്താന്‍ അനുദവിക്കൂ എന്നു ഭീഷണിപ്പെടുത്തുന്ന തൊഴിലാളി സംഘടനകളുടെ നിലപാടും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒരുവശത്ത് വ്യവസായം തുടങ്ങുന്നത് സുഖമമാക്കും എന്നു പറഞ്ഞിട്ടു മറുവശത്ത് ഇതാണ് നടക്കുന്നതെങ്കിലും ഒരു മേന്‍മയും നമുക്ക് പറയാനുണ്ടാകില്ല. ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ ഗൗരവമായ നിലപാട് സ്വീകരിക്കും. വ്യവസായം തടയുന്ന നടപടി എവിടെ നിന്നുണ്ടായാലും അത് നീക്കുന്നതിന് സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്;

 

മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി സമ്ബ്രദായം അവസാനിപ്പിക്കാനുളള സര്‍ക്കാരിന്‍റെ തീരുമാനത്തിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മെയ് ഒന്നുമുതല്‍ അവസാനിപ്പിക്കാന്‍ തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ ധാരണയായി. സംസ്ഥാനതല യോഗത്തിന്‍റെ തുടര്‍ച്ചയായി മെയ് ഒന്നിനു മുമ്ബ് എല്ലാ ജില്ലയിലും കലക്ടര്‍മാര്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതാണ്.

നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവും അവസാനിപ്പിക്കുമ്ബോള്‍ത്തന്നെ, യന്ത്രവല്‍ക്കരണത്തിന്‍റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് എന്തു ചെയ്യാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ ആലോചിക്കും. പുതിയ സ്ഥാപനം തുടങ്ങുമ്ബോഴും പദ്ധതികള്‍ വരുമ്ബോഴും അതത് പ്രദേശത്തെ തൊഴിലാളികള്‍ക്ക് കഴിയുന്നത്ര തൊഴില്‍ ലഭിക്കണമെന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്.

തൊഴിലാളി സംഘടനകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഒരു വ്യവസായവും തടസ്സപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച്‌ വ്യവസായികള്‍ക്കും പരാതിയില്ല. എന്നാല്‍ കേരളത്തെക്കുറിച്ചുളള പൊതു പ്രതിച്ഛായ ഇതല്ല. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവുമാണ് കേരളത്തിന്‍റെ തൊഴില്‍ മേഖലയുടെ പ്രതിച്ഛായ മോശമാക്കിയത്. ഒരു കേന്ദ്ര ട്രേഡ് യൂണിയനും ഇത് അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തില്‍ ഈ ദുഷ്പ്രവണത തുടരുകയാണ്. അത് തീര്‍ത്തും അവസാനിപ്പിക്കാനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button