കാന്‍ബെറ: സാധരണ മുട്ടയേക്കാള്‍ വലുപ്പമുള്ള കോഴിമുട്ട കണ്ട് അത്ഭുതപ്പെട്ടിരുന്ന ഫാം ജീവനക്കാരന് അത് പൊട്ടിച്ച് നോക്കിയപ്പോള്‍ ഞെട്ടി. സാധാരണ മുട്ടയേക്കാളും മൂന്നിരട്ടി വലിപപ്പമുള്ള മുട്ട ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്റിലെ കോഴി വളര്‍ത്തു ഫാമിലെ ജീവനകാര്‍ക്കാണ് ലഭിച്ചത്. പൊട്ടിച്ച് നോക്കിയപ്പോള്‍ മുട്ടയ്ക്കകത്ത് സാധാരണ വലിപ്പമുള്ള മറ്റൊരു മുട്ടയാണ് ഉണ്ടായിരുന്നത്. സംഭവം നവമാധ്യമങ്ങളില്‍ ്േപാസ്റ്റ് ചെയ്തതോടെ വൈറലായി.
also read: ഫ്രിഡ്ജില്‍ സൂക്ഷിച്ച മുട്ട ഉപയോഗിക്കുന്നവര്‍ ഇതുകൂടി അറിയുക
ശരാശരി ഒരു മുട്ടയുടെ തൂക്കം 58 ഗ്രാമാണ് എന്നാല്‍ ഫാമില്‍ ലഭിച്ച മുട്ടയ്ക്ക് 176 ഗ്രാം തൂക്കമാണ് ഉണ്ടായിരുന്നത്. ഫാം ഹൗസിന്റെ ഉടമ മുട്ട ലഭിച്ച ഉടന്‍ ജീവനക്കാരെ മുഴുവന്‍ വിളിച്ചുകൂട്ടുകയും മുട്ട പൊട്ടിക്കുകയും ചെയ്തു. എന്നാല്‍ അവരുടെ പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി വലിയ മുട്ടക്കകത്ത് മറ്റൊരു മുട്ട കണ്ടെത്തുകയായിരുന്നു. വലിയ മുട്ടക്കകത്ത് നാല് മഞ്ഞക്കരു ഉണ്ടായിരിക്കുമെന്ന പ്രതീക്ഷയിലാണ് പൊട്ടിച്ചതെന്ന് ഇവര്‍ പറയുന്നു.
1923ല്‍ തുടങ്ങിയ ഫാമില്‍ നിന്ന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ മുട്ടയാണിത്. സാധാരണഗതിയില്‍ രൂപപ്പെട്ട മുട്ടയിടാന്‍ കോഴി വൈകിയത് വലിയ മുട്ട രൂപപ്പെടാന്‍ സാഹചര്യമൊരുക്കിയിരിക്കാമെന്ന ഊഹത്തിലാണ് ഇവര്‍.
Post Your Comments