Latest NewsNews

തീവണ്ടിയില്‍ ഇനി മുതല്‍ മദ്യവും വിളമ്പും

ട്രെയിനില്‍ ഇനി മുതല്‍ യാത്രക്കാര്‍ക്ക് മദ്യവും ലഭിക്കും. മദ്യം വിളമ്പുന്നത് ഐ എസ് ആര്‍ ടി സിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ട്രെയിനായ മഹാരാജ എക്സ്പ്രസ്സിലാണ്. സര്‍ക്കാര്‍ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

ഡല്‍ഹിയില്‍ നിന്ന് യാത്ര ആരംഭിച്ച് ഗോവ വഴിയാണ് സമ്പന്നരായ വിദേശ സഞ്ചാരികളെ ലക്ഷ്യമിട്ട് സര്‍വീസ് നടത്തുന്ന മഹാരാജ എക്‌സ്പ്രസ് കേരളത്തില്‍ എത്തുന്നത്. ഓരോ ക്യാബിനിലും പ്രത്യേകം എസി , ഇന്റര്‍നെറ്റ്, എല്‍സിഡി ടിവി, ലൈവ് ടിവി തുടങ്ങിയ സംവിധാനമുണ്ട്. ഈ ട്രെയിനിൽ അഞ്ച് ഡീലക്‌സ് കാറുകള്‍, ആറ് ജൂനിയര്‍ സ്യൂട്ട് കാറുകള്‍, രണ്ട് സ്യൂട്ട് കാറുകള്‍, ഒരു പ്രസിഡന്‍ഷ്യല്‍ സ്യൂട്ട് കാര്‍, ഒരു ബാര്‍, രണ്ട് റെസ്റ്ററന്റുകള്‍ എന്നിവയാണ് ഉള്ളത്. ഏറ്റവും ഉയര്‍ന്ന ക്ലാസ് ടിക്കറ്റിന് 168000 രൂപയടക്കണം. ഏറ്റവും കുറഞ്ഞ നിരക്ക് പ്രദിദിനം അരലക്ഷം രൂപയാണ്. വന്‍തുക ടിക്കറ്റ് ഇനത്തില്‍ ഈടാക്കുന്നതിനാല്‍ ഭക്ഷണത്തിന് പ്രത്യേകം പണം നല്‍കേണ്ടതില്ല. അത്യാഢംബര സൗകര്യങ്ങളോട് കൂടിയ ഡൈനിങ് ബാറാണ് ട്രയിനിലുള്ളത്.

read also: എല്ലാ തീവണ്ടികളിലും സിസിടിവി ക്യാമറകള്‍ വരുന്നു

ഇന്ത്യന്‍ റെയില്‍വെ ആഡംബംര ട്രെയിനുകളുടെ ടിക്കറ്റ് താരിഫ് 50 ശതമാനം കുറയ്ക്കുവാന്‍ പദ്ധതിയിടുന്നുണ്ട്. സംബന്ധിച്ച് കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടപടി സാധാരണക്കാര്‍ക്കും ഇതിലെ സൗകര്യങ്ങള്‍ നല്‍ക്കുന്നതിന് വേണ്ടിയാണ്. മദ്യവും ലഭ്യമാകുന്ന സഫാരി മദ്യശാലയില്‍ യാത്രക്കാര്‍ക്കായി മദ്യത്തിനൊപ്പം ഭക്ഷണവും സൗജന്യമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button