കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ഓഫീസിന് മുന്നിലെ രാഷ്ട്രപിതാവിന്റെ പ്രതിമ തകർത്ത ആളെ പോലീസ് അറസ്റ്റ് ചെയ്തു.പരി യാരം ഇരിങ്ങൽ വയത്തൂർ കാലിയാർ ശിവക്ഷേത്രത്തിന് സമീപത്തെ പളളിക്കുന്നിൽ പി ദിനേശൻ (42) ആണ് പിടിയിലായത്. ദിനേശനെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരുന്നു.
തളിപ്പറമ്പ് താലൂക്ക് ഓഫീസ് വളപ്പിലെ ഗാന്ധിപ്രതിമക്ക് നേരെയാണ് ഇന്ന് രാവിലെ ആക്രമം നടന്നത്. കണ്ണട അടിച്ചു തകര്‍ത്തു കഴുത്തിലിട്ടിരുന്ന മാലയും വലിച്ചുപൊട്ടിച്ചു താഴേക്കെറിഞ്ഞ ഇയാള്‍ ആള്‍ക്കൂട്ടം നോക്കി നില്‍ക്കുമ്പോള്‍ നടന്നു പോകുകയായിരുന്നു.
Post Your Comments