Latest NewsIndiaNews

ചൈന ഒറ്റപ്പെട്ടു : എല്ലാ ഏഷ്യന്‍ രാജ്യങ്ങളും ഇന്ത്യയ്‌ക്കൊപ്പം : ഇതുവരെ കാണാത്ത സൈനിക പരേഡുമായി ഇന്ത്യയും

ന്യൂഡല്‍ഹി : 16 രാജ്യങ്ങളില്‍ നിന്നുള്ള നാവികസേനാ തലവന്മാര്‍,11 യുദ്ധകപ്പലുകള്‍, അത്യാധുനിക ആയുധങ്ങളും,ടെക്‌നോളജികളും , ഇന്ത്യന്‍ മഹാസമുദ്രത്തിനുമേല്‍ ഇന്ത്യ പിടിമുറുക്കുകയാണ്.

മിലന്‍ എന്ന പേരില്‍ ഇന്ത്യ സംഘടിപ്പിച്ചിരിക്കുന്ന സംയുക്ത നാവികാഭ്യാസത്തില്‍ പങ്കെടുക്കാനായി 16 രാജ്യങ്ങളില്‍ നിന്നുള്ള പത്ത് യുദ്ധക്കപ്പലുകള്‍ ആന്‍ഡമാന്‍ ദ്വീപിന് സമീപം എത്തിയിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഹമാസ് ലറകിയ, ബംഗ്ലാദേശിന്റെ ബിഎന്‍എസ് ധലേശ്വരി , ഇന്തൊനീഷ്യയുടെ കെ ആര്‍ ഐ കട്ട് നിയാക് ദീന്‍ ആന്‍ഡ് കെആര്‍ഐ ലെമാഡാങ്ങ്,

മലേഷ്യയില്‍ നിന്നുള്ള കെഡി ലീകി, മ്യാന്‍മാറിന്റെ യുഎംഎസ് കിംഗ് സിന്‍ ഫുയൂ ഷിന്‍ & യുഎംഎസ് ഇന്‍ലെയ്, സിംഗപ്പൂരിന്റെ ആര്‍എസ് ഡോന്റ്ലസ്, ശ്രീലങ്കയുടെ എസ്എല്‍എന്‍എസ് സമുദ്ര, എസ്എല്‍എന്‍എസ് സുര്‍ണിമില , തായ്ലന്റിന്റെ നാരതിവാട്ട് എന്നിവയാണ് ഇന്ത്യയില്‍ എത്തിയിട്ടുള്ള യുദ്ധകപ്പലുകള്‍.

ഇതാദ്യമായി ഒമാനും ഇന്ത്യക്കൊപ്പം നാവിക സേനാഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.ഇവക്കൊപ്പം ഇന്ത്യന്‍ നാവിക സേനയുടെ കരുത്ത് കാട്ടാനായി നാവികസേനാ കപ്പലുകളായ സഹ്യാദ്രി,ജ്യോതി,കിര്‍ച്ച് എന്നിവയും പങ്കെടുക്കും.

നാലു രാജ്യങ്ങളെ ഉള്‍പ്പെടുത്തി 1995 ല്‍ ആരംഭിച്ച സൈനികാഭ്യാസമാണ് ഇന്ന് 16 രാജ്യങ്ങളുടെ കരുത്ത് തെളിയിക്കുന്ന മിലന് വഴിമാറിയിരിക്കുന്നത്.

സമുദ്രങ്ങള്‍ താണ്ടിയുള്ള സൗഹൃദം എന്ന ആപ്തവാക്യത്തോടെയാണ് ഇന്ത്യ മിലന്‍ വിഭാവനം ചെയ്തിരിക്കുന്നത്.ഇതിലൂടെ ഇന്ത്യാ സമുദ്രത്തില്‍ മറ്റു നാവികസേനകളുമായി സഹകരിച്ചു വിപുലമായ ഒരു സുരക്ഷാഗ്രിഡ് തയാറാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

അതേ സമയം ഇന്ത്യയുടെ ഈ നീക്കത്തിനെതിരെ ശക്തമായ വിമര്‍ശനമുന്നയിച്ച് ചൈന രംഗത്തെത്തിയിട്ടുണ്ട്.

ഏഷ്യന്‍ രാജ്യങ്ങളുടെ പൂര്‍ണ്ണ പിന്തുണ ആര്‍ജ്ജിക്കുന്നതോടെ എതിര്‍ക്കാനാകാത്ത വെല്ലുവിളിയാകും ചൈനക്കു മുന്നില്‍ ഇന്ത്യ ഉയര്‍ത്തുകയെന്ന് ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യ തീര്‍ക്കുന്ന ഈ പ്രതിരോധം ചൈനയില്‍ ഭയപ്പാട് പരത്തുകയാണ്. ഇന്ത്യ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണോയെന്ന് നിരീക്ഷിക്കണമെന്നും ചൈനീസ് മാദ്ധ്യമമായ ഗ്ലോബല്‍ ടൈംസ് ആവശ്യപ്പെടുന്നു.

ഇതിനുദാഹരണമായി അവര്‍ ചൂണ്ടി കാണിക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അടുത്തിടെ ഇന്ത്യ തീര്‍ക്കുന്ന വന്‍ പ്രതിരോധ ശൃംഖലകളാണ്.

ഇന്ത്യ സമുദ്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ മൂലയില്‍ സൈനികത്താവളം നിര്‍മിക്കാനുള്ള സഹായത്തിനായി മോദി ഒമാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കഴിഞ്ഞു.സെയ്ഷല്‍സിലെ ഒരു ദ്വീപ് കൈമാറാനുള്ള സന്നദ്ധത അവര്‍ അറിയിച്ചിട്ടുണ്ട്.

കിഴക്ക് മലാക്കാ കടലിടുക്കിനടുത്ത് ഇന്ത്യന്‍ പടക്കപ്പലുകളെ സ്വാഗതം ചെയ്യാന്‍ സിംഗപ്പൂരും തയ്യാറായി കഴിഞ്ഞു.

മാത്രമല്ല അമേരിക്കയില്‍ തെക്ക് ഡീഗോ ഗാര്‍ഷ്യയിലും,ഫ്രാന്‍സിലെ ജിബൂത്തിയിലും ബെര്‍ത്തിംഗ് സൗകര്യം നല്‍കണമെന്നുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യത്തോട് ഇരു രാജ്യങ്ങളും പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

ഇതൊക്കെ ചൈനക്ക് ഭീഷണി ഉയര്‍ത്തുമെന്നതില്‍ സംശയമില്ലെന്നാണ് ചൈനീസ് മാദ്ധ്യമങ്ങളുടെ നിരീക്ഷണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button