പാലക്കാട് ; കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കളും ഇത്തവണ വേനല്‍ ചൂട് കൂടുന്നു. പ്രധാനമായും വടക്കന്‍ ജില്ലകളായ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, മലപ്പുറം ജില്ലകളില്‍ മുൻകാലത്തെ അപേക്ഷിച്ച് കൂടിയ ചൂടാണ് ഇത്തവണ അനുഭവപ്പെടുന്നത്. ഇതിൽ മലബാർ മേഖലയാണ് മുൻപന്തിയിൽ.
കലാവസ്‌ഥനിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തുന്നത് 40 നാൽപതു ഡിഗ്രി ചൂട് ആണെങ്കിലും അനുഭവപ്പെടുന്നത് ശരാശരി 44 ഡിഗ്രിസെൽഷ്യസ്. അതായത് ശരീരതാപനിലയെക്കാൾ 10 ഡിഗ്രി കൂടുതല്‍. കാലാവസ്ഥ സ്റ്റേഷനിൽ രേഖപ്പെടുത്തുന്നത് അന്തരീക്ഷത്തിലെ ചൂടുമാത്രമാണെങ്കിലും ഭൂമിയിൽ നിന്നുള്ള ചൂടും ശരീരത്തെ ബാധിക്കുന്നു. അതേസമയം മുണ്ടൂർ ഐആർടിസിയിലെ സ്റ്റേഷന്റെ കണക്കനുസരിച്ചു രണ്ടുദിവസമായി ചൂട് 40 ഡിഗ്രി സെൽഷ്യസിൽ തുടരുകയാണ്.
ALSO READ ;സംസ്ഥാനത്ത് ചൂട് കൂടുന്നു; പ്രതിരോധ വഴികളുമായി ഇന്‍ഫോ ക്ലിനിക്ക്
ഈർപ്പം കുറഞ്ഞതും ആകാശത്തു മേഘങ്ങളില്ലാത്തതും ചൂട് വർധിക്കാൻ കാരണമായാതായി വിദഗ്ദ്ധർ ചൂണ്ടി കാട്ടുന്നു. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്‌മികൾ ഭൂമിയിലേക്കു നേരിട്ടു പതിക്കുന്നത് ഉഷ്ണത്തിന്റെ തീവ്രത വർധിപ്പിക്കുന്നു. രശ്‌മികൾ തടസങ്ങളില്ലാതെ തുടർച്ചയായി പതിക്കുന്ന പ്രദേശത്തു തിമിരം ഉൾപ്പെടെയുള്ള നേത്രരോഗങ്ങൾ കൂടുതലായി വരാൻ സാധ്യത ഉണ്ട്.
ചൂട് കൂടുന്ന സാഹചര്യത്തിൽ വെയിൽകൊള്ളുന്നത് പരമാവധി ഒഴിവാക്കണം. പരമാവധി വെള്ളം കുടിക്കുവാനും ശ്രമിക്കണം. ചൂടുസമയത്തെ അമിത മദ്യപാനം കുഴഞ്ഞുവീഴുന്നതിനും പക്ഷാഘാതത്തിനും കാരണമാവുമ്പോൾ പൊരിച്ചെടുക്കുന്ന ഭക്ഷണപദാർഥങ്ങൾ ശരീരത്തിലെ ജലാംശം വേഗത്തിൽ കുറയ്‌ക്കുന്നതിനും കാരണമാകുന്നു.
അന്തരീക്ഷത്തിൽ ഈർപ്പം കുറഞ്ഞതിനാൽ പൊടിപടലങ്ങളും വർധിക്കുന്നു. ഉത്തരേന്ത്യയിൽ നിന്നു വരേണ്ട തണുത്തകാറ്റ് നിലച്ചു. കടൽവെള്ളം ഇറങ്ങിയ നിലയായതിനാൽ മീനുകളുടെ ലഭ്യതയും കുറഞ്ഞു. സാധാരണഗതിയിൽ രാവിലെ മുതൽ ഉണ്ടാകുന്ന കടൽകാറ്റ് ഇപ്പോൾ 11നു ശേഷമാണ് ആരംഭിക്കുന്നത്. അതിനാൽ കടൽകാറ്റുവഴി ഭൂമിയിലെത്തിയിരുന്ന ഈർപ്പത്തിന്റെ അളവിലും ഗണ്യമായ കുറവുണ്ടായി. കേരളത്തിന്റെ വടക്കുഭാഗത്തു മഴയ്ക്ക് ഇപ്പോൾ സാധ്യതയില്ലെന്നാണു കാലാവസ്ഥ നിരീക്ഷണകേന്ദ്ര (ഐഎംഡി) വ്യക്തമാക്കുന്നു.
Post Your Comments