
ന്യൂഡല്‍ഹി: ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരമെന്ന് സുപ്രീംകോടതി. വിവാഹം നിയമപരമെന്ന് പറഞ്ഞ കോടതി, വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഷെഫിന്‍ ജഹാന്റെ ഉത്തരവിലാണ് കോടതി വിധി. അതേസമയം കേസില്‍ എന്‍ഐഎ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി അറിയിച്ചു. തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഷെഫീന്‍ ജഹാനും അഖിലക്കുമെതിരെ കേസെടുക്കാമെന്നുമാണ് സുപ്രീം കോടതി നിര്‍ദ്ദേശം.
Post Your Comments