Latest NewsKeralaNews

സംസ്കാരം നടക്കുന്നതിനിടെ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റിനായി പിടിച്ചെടുത്തു

ആലപ്പുഴ: മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ മൃതദേഹം ഇന്‍ക്വസ്റ്റിനായി പോലീസ് കൊണ്ടുപോയി. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി പിടിച്ചെടുത്തത് ഹരിപ്പാട് തുലാംപറമ്പ് വടക്ക് ചാലക്കര കിഴക്കതില്‍ ഗോപിനാഥന്‍ (65) ന്റെ മൃതദേഹമാണ് ഹരിപ്പാട്.

ഗോപിനാഥന്‍ ചൊവ്വാഴ്ച ഉച്ച ഭക്ഷണത്തിന് ശേഷം കുടുംബാംഗങ്ങളുമായി സംസാരിച്ചിരിക്കുന്നതിനിടെ പെട്ടെന്ന് ബോധക്ഷയമുണ്ടാകുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍തന്നെ ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ബന്ധുക്കള്‍ക്ക് ഡ്യൂട്ടി ഡോക്ടര്‍ മരണം സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം ഏറ്റുവാങ്ങി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ന്ന് മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്കായി വീട്ടില്‍ കൊണ്ടുവരികയും പൊതുദര്‍ശനത്തിന് ശേഷം മരണാനന്തര ചടങ്ങുകള്‍ ആരംഭിക്കുകയും ചെയ്തു.

read also: പെണ്‍കുട്ടിയുടെ തലയില്ലാത്ത മൃതദേഹം റിസര്‍വോയറില്‍: നരബലി എന്ന് സംശയം

ഇതിനിടയില്‍ വാര്‍ഡ് കൗണ്‍സിലര്‍ മുഖാന്തിരം മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ സംസ്‌കരിക്കരുതെന്ന് ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ നിന്നും നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഹരിപ്പാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി മനോജിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം മൃതദേഹം വീണ്ടും താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി പോസ്റ്റുമോര്‍ട്ടം നടത്തി. മൃതദേഹം പോസറ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാരം തുടര്‍ന്നാണ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button