സൗദി: സൗദി പ്രവാസികൾക്ക് കനത്ത തിരിച്ചടി. സൗദിയിൽ നടപ്പാക്കി വരുന്ന സ്വദേശിവത്കരണം ആരോഗ്യമേഖലയിലേക്കും വ്യാപ്പിക്കാൻ തീരുമാനിച്ചു. ഇതിനു വേണ്ടിയുള്ള പഠനം തുടങ്ങിയതായി സൗദി കമ്മിഷന് ഫോര്‍ ഹെല്‍ത്ത് സ്പെഷ്യാലിറ്റീസ് സെക്രട്ടറി ജനറല്‍ ഡോ. അയ്മന് അബ്ദു വ്യക്തമാക്കി.
also read:പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
സൗദിയിൽ ആരോഗ്യ മേഘലയിൽ ധാരാളം തൊഴിൽ അവസരങ്ങളുണ്ട്. ഇത് സ്വദേശികൾക്ക് നൽകാനാണ് തീരുമാനം. ഫാര്‍മസി, നഴ്സിങ് തുടങ്ങിയ മേഖലകളില്‍ സ്വദേശികള്‍ക്ക് ജോലി ലഭിക്കും. കേരളത്തിൽ നിന്നും നിരവധി ആളുകൾ സൗദിയിൽ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നുണ്ട്. സൗദിയുടെ പുതിയ തീരുമാനം നടപ്പിലാകുന്നതോടെ മലയാളികളുൾപ്പടെയുള്ള പ്രവാസികൾക്ക് ജോലി നഷ്ട്ടമാകും.
Post Your Comments