ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഡിഎ(ക്ഷാമബത്ത) രണ്ടു ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദമന്ത്രി സഭയുടെ തീരുമാനം. 48.41 ലക്ഷം കേന്ദസര്‍ക്കാര്‍ ജീവനക്കാര്‍ക്കും 61.17 ലക്ഷം പെന്‍ഷന്‍കാര്‍ക്കുമാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. അടിസ്ഥാന ശമ്പളത്തിന്റെയും പെന്‍ഷന്റെയും 5% ഡിഎ എന്നത് 7%മായി ഉയര്‍ത്തും.
Also Read : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷ വാര്‍ത്തയുമായി കേന്ദ്രസര്‍ക്കാര്‍
ജീവനക്കാര്‍ക്കുള്ള ഡിഎ വര്‍ധനവ് കാരണം 14 മാസത്തേക്ക് 6077.72 കോടി രൂപയുടേയും പെന്‍ഷന്‍ ക്ഷാമബത്ത വര്‍ധന കാരണം 7090.68 കോടി രൂപയുടെയും അധിക സാമ്പത്തിക ബാധ്യതയുണ്ടാകും.
Post Your Comments